ആയിരം ഫാൻസ്‌ ഷോകൾ; റെക്കോർഡ് പ്രീബുക്കിങ്‌; രണ്ടും കൽപ്പിച്ച് മോഹൻലാൽ ആരാധകർ..!!

909

രണ്ട് വർഷമായി മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് പ്രിയദർശൻ മോഹൻലാൽ ടീം ഒപ്പം എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം.

മരക്കാർ റിലീസ് തീയതി പ്രഖ്യാപിച്ചക് വെറും 72 മണിക്കൂർ കൊണ്ട് മോഹൻലാൽ ആരാധകർ കാണിച്ച വിസ്മയങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് വിമർശകരും എതിരാളികളും തന്നെയാണ്.

ചിത്രത്തിന്റെ പ്രീ ബുക്കിങ്ങിൽ കൂടി അഭൂതമായ മുന്നേറ്റം ഉണ്ടാക്കാൻ യഥാർത്ഥത്തിൽ ആന്റണി പെരുമ്പാവൂരിന് കഴിഞ്ഞു.

മോഹൻലാലിന്റെ ആരാധകരിൽ ഉള്ള ആ വിശ്വാസം തന്നെയാണ് ആന്റണി പെരുമ്പാവൂർ റീലീസ് ചെയ്യാൻ രണ്ടാഴ്ചയിൽ കൂടുതൽ ഉള്ളപ്പോൾ പ്രീ ബുക്കിങ് തുടങ്ങിയതും. ആശിർവാദ് സിനിമാസിന്റെ കീഴിൽ മാത്രമുള്ള തീയറ്ററിൽ ആണ് ആദ്യം ബുക്കിങ് തുടങ്ങിയത്.

ബുക്കിങ് തുടങ്ങിയ ഭൂരിഭാഗം ടിക്കറ്റുകളും മണിക്കൂറുകൾക്ക് അകം വിറ്റഴിക്കാൻ കഴിഞ്ഞു. ഇതുവരെയുള്ള ഫാൻസ്‌ ഷോ റെക്കോർഡ് ഉണ്ടായിരുന്നത് ഒടിയൻ ചിത്രത്തിൽ ആയിരുന്നു. 409 ഫാൻസ്‌ ഷോ ആണ് നടത്തിയത്. കുറുപ്പിന് 150 ഫാൻസ്‌ ഷോ ആണ് ഉണ്ടായിരുന്നത്.

നിലവിൽ 500 ഫാൻസ്‌ ഷോകൾ ആണ് മോഹൻലാൽ ആരാധകർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കൂടുതൽ തീയറ്ററുകൾ ചാർട്ട് ചെയ്യുന്നതിന് അനുസരിച്ച് ഷോ എന്നതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവും.

വെളുപ്പിന് 12 മണിക്കും 3.30 നും രാവിലെ 7 മണിക്കും (12.01 AM, 3.30 AM, 7 AM) ഇങ്ങനെയാണ് ഇപ്പോൾ ഔദ്യോഗികമായി ഫാൻസ് ഷോ നടക്കാൻ പോകുന്നത്. നിലവിൽ 500 ഫാൻസ് ഷോ ചാർട്ട് ചെയ്തിട്ടുണ്ട് എങ്കിൽ കൂടിയും മോഹൻലാൽ ആരാധകർ ആഗ്രഹിക്കുന്നത് ഫാൻസ് ഷോയിൽ ആയിരമെന്ന മാന്ത്രിക സംഖ്യ തന്നെയാണ്.

മോഹൻലാൽ ആരാധകർക്ക് ഇടയിൽ ജില്ലകൾ തിരിച്ചുള്ള ഒരു മത്സരം ഇപ്പോൾ നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോ കളിക്കുന്നത് ഏത് ജില്ലകൾ ആയിരിക്കും എന്നുള്ള തരത്തിൽ ചർച്ചകൾ മുന്നോട്ട് പോകുന്നത്.

മലപ്പുറം , തൃശൂർ ജില്ലകൾ ഒന്നാം സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ മുൻപന്തിയിൽ ഉള്ളത്. മാരത്തോൺ ഷോ ഉണ്ടാകും എന്നുള്ള സൂചന ഇതിനോടകം ഏരീസ് പ്ലസ് നൽകി കഴിഞ്ഞു. 7 സ്‌ക്രീനിൽ 42 ഷോ ഉണ്ടാവും എന്നാണ് തീയറ്റർ ഉടമ സോഹൻ റോയ് അറിയിച്ചത്.

തിരുവനന്തപുരം ജില്ലയിൽ മാത്രം ആദ്യ ദിനം 208 ഷോ ആണ് ഉണ്ടാകുക. നിലവിൽ 2500 മുകളിൽ ആദ്യ ദിന ഷോ നടത്തിയ റെക്കോർഡ് കുറുപ്പിനാണ്.

മോഹൻലാലിനെ വീഴ്ത്താൻ പതിനെട്ടടവും പയറ്റി ഫിയോക്ക്; മരക്കാരിനൊപ്പം 4 റിലീസുകൾ; ഫിയോക്കിന് രഹസ്യ പിന്തുണയുമായി പ്രമുഖ നിർമാതാക്കൾ..!!

കൂടുതൽ ലോക വ്യാപകമായി 2500 സ്‌ക്രീനിൽ ചിത്രം എത്തിക്കാൻ ആണ് ആന്റണി പെരുമ്പാവൂർ ശ്രമിക്കുന്നത്. കേരളത്തിൽ മാരത്തോൺ ഷോ നടന്നാൽ ഏകദേശം 3000 ൽ കൂടുതൽ ഷോ ആദ്യ ദിനം ഉണ്ടാവും എന്നാണ് അറിയുന്നത്.

മോഹൻലാൽ ചിത്രങ്ങൾക്ക് വിദേശത്തു വലിയ മാർക്കറ്റ് ആണ് ഉള്ളത്. തെലുങ്കിലും അതുപോലെ തമിഴിലും റെക്കോർഡ് സ്ക്രീൻ ലഭിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ഗൾഫിലും അതുപോലെ അമേരിക്കയിലും ഡിസംബർ 1 പ്രദർശനം തുടങ്ങും.

You might also like