മരക്കാരിനെ ഞങ്ങൾക്ക് വേണമെന്ന് തീയറ്ററുകൾ; ആദ്യം തീയറ്ററിൽ എത്തുമെന്ന് റിപ്പോർട്ടുകൾ..!!

85

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഓ ടി ടി റിലീസ് ആയിരിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപനം നടത്തുകയും തനിക്ക് ഏറെ തീയറ്റർ ഉടമകളുടെ സംഘടനാ ഫിയോക്ക് നടത്തിയ ആരോപണങ്ങൾക്ക് അക്കമിട്ട് ഉത്തരങ്ങൾ നൽകിയതോടെ സിനിമ തീയേറ്ററുകൾ എത്താത്തതിൽ വലിയ പങ്ക് നടത്തിയത് ഫിയോക്ക് ആയിരുന്നു എന്ന് പുറത്തു വരുക ആയിരുന്നു.

തുടർന്ന് ലിബർട്ടി ബഷീർ നേതൃത്വത്തിൽ ഉള്ള സംഘടനകളും ആശിർവാദ് സിനിമാസിന്റെ കീഴിൽ ഉള്ള തീയറ്ററുകളും മൾട്ടി പ്ലെക്‌സുകളിലും മരക്കാർ എത്തും എന്ന് ഉള്ള സൂചനകൾ ഉണ്ടായത്.

നിരവധി തീയ്യറ്റർ ഉടമകൾ സിനിമ റിലീസ് ചെയ്യാൻ സന്നദ്ധത അറിയിച്ചതോടെ മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യുന്നതിനെ കുറിച്ച് ഉള്ള ചർച്ചകൾ ആന്റണി പെരുമ്പാവൂർ ആമസോണുമായി നടത്തി എന്നും ഇപ്പോൾ ആന്റണി പെരുമ്പാവൂർ യാതൊരു നിബന്ധനകളും വെക്കാതെ തീയറ്ററിലേക്ക് സിനിമ എത്തിക്കുമെന്നാണ് അറിയുന്നത്.

മനോരമ ഓൺലൈൻ ആണ് ഇത് സംബന്ധിച്ച് സൂചനകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സാധാരണ തീയറ്ററിൽ റീലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷം ആണ് ഓൺലൈൻ റിലീസ് എങ്കിൽ കൊടിയും മരക്കാരിന് ഇത് ബാധകമാകാൻ സാധ്യതയില്ല.

തീയറ്ററിനും ഒപ്പം ഒടിടിക്കും ലാഭകരമാകുന്ന ഒരു ഫോർമുലയാണ് ഇപ്പോൾ ആശിർവാദ് സിനിമാസ് ചർച്ച ചെയ്യുന്നത്. 150 ഓളം തീയറ്ററുകളിൽ റീലീസ് ചെയ്യാമെന്ന് തീയറ്റർ ഉടമകൾ അറിയിച്ചു അതോടൊപ്പം ഫിയോക്ക് സംഘടനയുടെ കീഴിൽ ഉള്ള തീയറ്ററുകളിൽ റീലീസ് ചെയ്യില്ല എന്നാണ് ഫിയോക് പ്രസിഡന്റ് പറയുന്നത്.

You might also like