മരക്കാർ തീയറ്ററിൽ എത്തും എന്നുള്ള പ്രതീക്ഷകൾ അവസാനിച്ചു. ഇനിയുള്ള ആശിർവാദ് സിനിമകൾ എല്ലാം ഒടിടിയിലേക്ക് എന്ന് ആന്റണി പെരുമ്പാവൂർ. മാധ്യമങ്ങളോട് നടത്തിയ മീറ്റിങ്ങിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫിയോക്ക് സംഘടനയിൽ ഉള്ള ചില വ്യക്തികളാണ് ഈ തീരുമാനത്തിലേക്ക് തന്നെ എത്തിച്ചത് എന്നും ആന്റണി പെരുമ്പാവൂർ. പറയാൻ ഉണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഈ സിനിമ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട് ചർച്ചക്ക് പോലും തിയറ്റർ ഉടമകൾ തയാറായില്ല. മോഹൻലാലിന്റെയും പ്രിയദർശന്റെയും അടക്കം എല്ലാവരുടെയും നിർദേശം കേട്ട ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.’ ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ഇതിനു മുമ്പ് പല മോശപ്പെട്ട സാഹചര്യങ്ങളിലും തിയറ്റർ ഉടമകൾ എന്നെ സഹായിച്ചിട്ടുണ്ട്. അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. ഈ സമയത്തും അവർക്ക് എന്നെ പിന്തുണയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അങ്ങനെയയൊരു ചർച്ച നടന്നതായി ഞാൻ മനസിലാക്കുന്നില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് മീറ്റിങുകൾ അവർ നടത്തി. എന്നാൽ നേതാക്കൾ ആരും എന്നെ വിളിച്ചില്ല. ഒരുകാര്യംപോലും സംസാരിക്കാൻ അവർ തയാറായില്ല. അതെന്നെ ഏറെ സങ്കടപ്പെടുത്തി. അവരോട് ഞാൻ ചെയ്ത തെറ്റെന്തെന്ന് എനിക്ക് മനസിലാകുന്നില്ല.’.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…