തീയറ്ററുകൾ തുറന്നാൽ ആദ്യ റിലീസ് മരക്കാർ; വമ്പൻ മുന്നൊരുക്കങ്ങൾ..!!

421

മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ലോക്ക് ഡൌൺ കഴിഞ്ഞു തീയറ്ററുകൾ തുറന്നാൽ ആദ്യ റീലീസായി എത്തും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ് മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ് കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.

മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. കഴിഞ്ഞ വർഷം മുതൽ റിലീസിന് ശ്രമിക്കുന്നതാണ് ചിത്രം. 2020 മാർച്ച് 26 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിക്കുവാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. എന്നാൽ കൊറോണ വ്യാപനം ആയതോടെ റിലീസ് മാറ്റുകയായിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ചു തീയറ്ററുകൾ തുറന്നാൽ ആദ്യം റിലീസ് ചെയ്യുന്നത് മരക്കാർ ആയിരിക്കും. 50 ശതമാനം ആളുകൾ മാത്രമാണെങ്കിൽ ആദ്യ മൂന്നു ആഴ്ചയോളം വേറെ ഒരു സിനിമയും റിലീസ് ചെയ്യില്ല എന്നാണ് അറിയുന്നത്. മലയാളത്തിൽ ഇത്രയും മുതൽ മുടക്കിൽ എത്തുന്ന ആദ്യ ചിത്രം റിലീസ് വൈകുന്നത് കൊണ്ട് വമ്പൻ നഷ്ടമാണ് നിർമാതാക്കൾക്ക് ഉള്ളത്.

മരക്കാരിന്റെ നിർമാതാക്കൾ ഫിയോക്കുമായി നടത്തിയ ചർച്ചയിൽ അനുകൂലമായ മറുപടി ഉണ്ടായി എന്നാണ് റിപ്പോർട്ട്. ഇനി നിർമാതാക്കളുടെ അസോസിയേഷൻ കൂടി തീരുമാനം എടുക്കേണ്ടതുണ്ട്. മരക്കാരിനൊപ്പം തീയറ്റർ റിലീസ് പറഞ്ഞ ഫഹദിന്റെ മാലിക്ക് ഒടിടിയിൽ ആയിരിക്കും റിലീസ് ചെയ്യുക.

You might also like