മലയാളത്തിലെ സിനിമ പ്രേമികളും തീയറ്റർ ഉടമകളും അതുപോലെ തൊഴിലാളികളും സിനിമ താരങ്ങൾ അടക്കം കാത്തിരുന്ന നിമിഷത്തേക്ക് എത്തുകയാണ്. ഇപ്പോൾ തീയറ്റർ തുറക്കാനുള്ള സാഹചര്യം ഉണ്ടെന്നു മന്ത്രി സജി ചെറിയാൻ പറയുന്നു.
ഓണം സമയത്തിൽ തീയറ്റർ തുറക്കുന്നത് പ്രതീക്ഷിച്ചിരുന്നു എങ്കിൽ കൂടിയും പിനീട് അത് നടക്കാതെ പോകുക ആയിരുന്നു. തീയറ്റർ ഇപ്പോൾ തുറന്നാലും മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം ഉടൻ റിലീസ് ചെയ്യില്ല എന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ.
നിലവിൽ തീയറ്റർ തുറക്കും എങ്കിൽ കൂടിയും സാഹചര്യം അനുകൂലമായി എങ്കിൽ കൂടിയും ആണ് റിലീസ് ഉണ്ടാവുകയുള്ളൂ. ഇപ്പോൾ തീയറ്റർ തുറന്നാലും പകുതി ആളുകൾ മാത്രമേ അനുവദിക്കാൻ വഴിയുള്ളൂ അത്തരം സാഹചര്യത്തിൽ മരക്കാർ ഇറക്കാൻ കഴിയില്ല.
അതിന്റെ മുതൽ മുടക്ക് അത്തരത്തിലുള്ളതാണ്. അഞ്ചു ഭാഷകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്. 100 ശതമാനം ആളുകൾ തീയറ്ററിലേക്ക് വരാനുള്ള സാഹചര്യം ഉണ്ടാവണം. സിനിമ പാൻ ഇന്ത്യ റിലീസ് ആയിരിക്കും എങ്കിൽ കൂടിയും കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ റിലീസ് ചെയ്യാൻ ഉള്ള സാഹചര്യം കൂടി നോക്കണം എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.
ആന്റണി പെരുമ്പാവൂർ കൂടാതെ സന്തോഷ് ടി കുരുവിള , സി ജെ റോയ് എന്നിവർ ചേർന്നാണ് മരക്കാർ അറബിക്കടലിന്റെ സിംഹം നിർമ്മിച്ചിരിക്കുന്നത്. 100 കോടിയോളം രൂപയാണ് സിനിമയുടെ മുതൽ മുടക്ക്.
മോഹൻലാൽ കൂടാതെ അർജുൻ , സുനിൽ ഷെട്ടി , മഞ്ജു വാര്യർ , കീർത്തി സുരേഷ് , കല്യാണി പ്രിയദർശൻ , പ്രഭ , പ്രണവ് മോഹൻലാൽ എന്നിവരും ഉണ്ട് മരക്കാരിൽ..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…