ഒപ്പം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം, പ്രിയദർശൻ മോഹൻലാൽ കൊമ്പിനേഷനിൽ എത്തുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. കടൽ യുദ്ധങ്ങൾ പ്രസിദ്ധി ആർജിച്ച കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ വമ്പൻ താരനിരയിൽ ആണ് ഒരുങ്ങുന്നത്. മോഹൻലാലിന് ഒപ്പം സുനിൽ ഷെട്ടി, പ്രഭു, അർജുൻ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, സിദ്ധിഖ്, മധു തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിന് ഉള്ളത്.
ആശിർവാദ് സിനിമാസ്, മൂൺഷോട്ട് എന്റർടൈന്മെന്റ്‌സ്, കോണ്ഫിഡന്റ് ഗ്രൂപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ വിദേശ വിതരണ അവകാശമാണ് ഫാർസ് ഫിലിം കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.
ജിസിസിയിൽ ഏറ്റവും വലിയ റിലീസ് ഒരുക്കുന്ന വിതരണ കമ്പനിയാണ് മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെയും വിതരണം ഏറ്റെടുത്തിരിക്കുന്നത്, പുലിമുരുകനും കായംകുളം കൊച്ചുണ്ണിക്കും ലൂസിഫറിനും ശേഷം വലിയ റിലീസ് തന്നെയാണ് ഫാർസ് ഫിലിം കമ്പനി ലൂസിഫറിന് വേണ്ടി ഒരുക്കുന്നത്. മോഹൻലാലിനെ നായനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിന് വമ്പൻ റിലീസ് തന്നെയാണ് ഫാർസ് ഫിലിം കമ്പനി ഒരുക്കിയത്.
വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന മരക്കാർ, ലോകമെമ്പാടും ഒരേ ദിവസമായിരിക്കും റിലീസ് ചെയ്യുക, മലയാളത്തിന് പുറമെ മാറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു, ദേശിയ അവാർഡ് ജേതാവും ബാഹുബലിയുടെ കലാ സംവിധായനുമായ സാബു സിറിൾ ആണ് ചിത്രത്തിന്റെ കൂട്ടാൻ സെറ്റ് ഒരുക്കിയത്. ആഴ കടലിൽ ഉള്ള ആക്ഷൻ സീനുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…