ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചതും വലിയ ടെക്നീഷ്യൻസ് ആണ്.
അഞ്ച് തവണ ദേശിയ അവാർഡ് ജേതാവ് ആയിട്ടുള്ള സാബു സിറിൽ ആണ് ചിത്രത്തിന്റെ കാല സംവിധായകൻ. ബാഹുബലിക്ക് ശേഷം സാബു സിറിൽ ചെയ്യുന്ന ഏറ്റവും വലിയ വർക്ക് ആണ് മരക്കാർ.
എന്നാൽ, ബാഹുബലി വമ്പൻ ബഡ്ജറ്റിൽ വർഷങ്ങൾ സമയമെടുത്ത് ചിത്രീകരണം നടത്തിയത് ആണെങ്കിൽ കൂടിയും അതിൽ കൂടുതൽ കഷ്ടപ്പാടുകൾ ഉണ്ടായത് ഈ ചിത്രത്തിന് വേണ്ടിയാണ് എന്നാണ് സാബു സിറിൽ പറയുന്നത്.
റാമോജി ഫിലിം സിറ്റിയിൽ ആണ് ചിത്രത്തിന് വേണ്ടിയുള്ള വമ്പൻ സെറ്റ് ഒരുക്കിയത്, ചിത്രത്തിന് ആവശ്യമായ പട കപ്പലുകൾ അടക്കം നിർമ്മിച്ച് എടുത്തത് സാബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു. വമ്പൻ ടാങ്കുകൾ, പഴയ കപ്പൽ എന്നിവ ഒരുക്കിയ സാബു പറയുന്നത് ഇത്രെയേറെ താൻ ഒരു ചിത്രത്തിനും വേണ്ടി കഷ്ടപെട്ടിട്ട് ഇല്ല എന്നാണ്.
മരക്കാരിന്റെത് ബാഹുബലിയെക്കാൾ വലിയ സെറ്റാണോ എന്ന ചോദ്യത്തിന് സാബു ഉത്തരം നൽകിയത് ഇങ്ങനെ ആയിരുന്നു,
വലിയ സെറ്റിട്ടത് കൊണ്ട് നല്ല സിനിമ ഉണ്ടാകുന്നില്ല. ബാഹുബലിയും മരക്കാരും രണ്ടും രണ്ടു തരത്തിലെ സിനിമകളാണ്, അഞ്ഞൂറ് വര്ഷം മുൻപുള്ള കേരളത്തിന്റെ കഥയാണ് മരക്കാർ പറയുന്നത്. സംഭവങ്ങൾ ചരിത്രത്തിൽ രേഖപെടുത്തിയുട്ടുണ്ടെങ്കിലും അന്നത്തെ വസ്ത്രം ആഭരണം അവയുടെ നിറം എന്നിവക്കൊന്നും കൃത്യമായ രേഖകളോ ചിത്രങ്ങളോ ഇല്ല. പലരുടെയും ഭാവന കൊണ്ടാണ് ചിത്രത്തിൽ ആവശ്യമുള്ളവ വരച്ചെടുത്തത്. അവ ഉണ്ടാക്കാൻ എളുപ്പമായിരുന്നില്ല – സാബു സിറിലിന്റെ വാക്കുകൾ ഇങ്ങനെ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…