മരക്കാർ ഒടിടിക്കൊപ്പം തീയറ്ററിലും റിലീസ് ചെയ്യാനുള്ള നീക്കവുമായി ആന്റണി പെരുമ്പാവൂർ; 100 തീയറ്ററിൽ റിലീസ് ചെയ്യും..!!
പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടിയിൽ ഒരു ഇന്ത്യൻ സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയിൽ വിറ്റഴിഞ്ഞത് വലിയ വാർത്ത ആയതിന് പിന്നാലെ സിനിമ ഒടിടിയിൽ വരുന്നതിന് ഒപ്പം തന്നെ തീയറ്ററിലും എത്തും എന്നുള്ള റിപ്പോർട്ട് ആണ് വരുന്നത്.
ആശിർവാദ് സിനിമാസിന്റെ നാൽപ്പതിൽ അധികം സ്ക്രീനിലും അതുപോലെ സർക്കാരിന്റെ 28 സ്ക്രീനുകൾ ഉണ്ട്. കൂടാതെ ലിബർട്ടി ബഷീർ നേതൃത്വം നൽകുന്ന ഫെഡറേഷന് ഏകദേശം 20 തീയറ്ററുകളുണ്ട്. അതിലെ എല്ലാ സ്‌ക്രീനിലും പ്രദർശനം നടത്തും. കൂടാതെ ദിലീപിന്റെ നാലു സ്‌ക്രീനിൽ പ്രദർശനം നടത്തും.
കൂടാതെ നിർമാതാക്കളുടെ സംഘടനയിൽ ഉള്ള മറ്റു ചില തീയറ്റർ ഉടമകൾ ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. അങ്ങനെ എങ്കിൽ നൂറോളം തീയറ്ററിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതിന് ഒപ്പം എത്തും എന്നും അതിനുള്ള നടപടികൾ ഒടിടിയോട് സംസാരിക്കുകയാണ് എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.
ഇത്തരത്തിൽ പൂർണ്ണമായ പിന്തുണ ആണ് നിർമാതാക്കളുടെ സംഘടനയും അതുപോലെ വിതരണക്കാരുടെ സംഘടനയും ആന്റണി പെരുമ്പാവൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഫിയോക്കിന്റെ പിന്തുണ ഒന്നും തങ്ങൾക്ക് വേണ്ട എന്ന് ആയിരുന്നു സിയാദ് കോക്കർ പറയുന്നത്.
തങ്ങൾ ഇത്തരത്തിലുള്ള ഒരു തീരുമാനം അറിയിച്ചപ്പോൾ ആന്റണി പെരുമ്പാവൂർ സമ്മതിച്ചു എന്നും ആന്റണി പെരുമ്പാവൂർ ഇത്തരത്തിൽ ഒരു ഡിമാൻഡ് പോലും ഇല്ലാതെയാണ് ഇപ്പോൾ മരക്കാർ ഒ ടി ടിക്ക് സമാന്തരമായി ആയി ആണോ എന്നുള്ളത് തീരുമാനം ആയിട്ടില്ല എന്നും സിയാദ് കോക്കർ പറയുന്നു.
ആമസോൺ സമ്മതിച്ചാൽ നൂറിൽ കൂടുതൽ തീയറ്ററുകളിൽ മരക്കാർ പ്രദർശനം നടത്തും എന്നാണ് ലിബർട്ടി ബഷീർ പറയുന്നു.