പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ നായകനായി എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ തിങ്കളാഴ്ച ചെന്നൈയിൽ നടന്നു.
മോഹൻലാൽ , ആന്റണി പെരുമ്പാവൂർ , പ്രിയദർശൻ , സി ജെ റോയ് , പ്രണവ് മോഹൻലാൽ എന്നിവർ അടക്കം ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് വേണ്ടി ആയിരുന്നു ചെന്നൈയിൽ പ്രിവ്യു ഷോ നടത്തിയത്.
മോഹൻലാലിന്റേയും മലയാള സിനിമയുടെയും ഏറ്റവും വലിയ മുതൽ മുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മികച്ച സിനിമക്കും അതുപോലെ മികച്ച വി എഫ് എക്സ് ചിത്രത്തിനുമുള്ള ദേശിയ അവാർഡ് നേടിയ സിനിമ കൂടിയാണ് മരക്കാർ.
മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി , തെന്നിന്ത്യൻ നായികമാരായ കീർത്തി സുരേഷ് , മഞ്ജു വേരിയർ , കല്യാണി പ്രിയദർശൻ കൂടാതെ തമിഴ് താരങ്ങളായ അർജുൻ , പ്രഭു ഒപ്പം മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
മലയാള സിനിമയുടെ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന സിനിമ തീയറ്റർ റിലീസ് സംബന്ധിച്ച് ഫിയോക്ക് സംഘടനയുമായി നടന്ന വിവാദത്തെ തുടർന്ന് ചിത്രം ആമസോൺ പ്രൈമിൽ ആയിരിക്കും എത്തുക. അതെ സമയം മരക്കാർ ഓൺലൈൻ റീലീസ് ആയി എത്തുന്ന ദിനത്തിൽ തീയറ്ററുകളിൽ കരിങ്കൊടി കെട്ടും എന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാൽ ചിത്രത്തിന്റെ പ്രിവ്യു ഷോയിൽ കറുത്ത വസ്ത്രങ്ങളിൽ ആയിരുന്നു മോഹൻലാലും നിർമാതാക്കൾ ആയ ആന്റണി പെരുമ്പാവൂർ , സിജെ റോയ് എന്നിവർ എത്തിയത്. ഡിജെ റോയ് ചിത്രം കണ്ട ശേഷം സോഷ്യൽ മീഡിയ വഴി കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഞാൻ എല്ലാ കാര്യങ്ങളും എപ്പോഴും ഫ്രാങ്ക് ആയി പറയാൻ ഇഷ്ടപ്പെടുന്ന ആൾ ആണ്. ഞാൻ കാണാൻ കാത്തിരുന്ന മരക്കാർ സിനിമ ക്രീയേറ്റിവിറ്റിയിൽ ഉള്ള ഒരു വിരുന്ന് തന്നെയാണ്. ദീർഘകാലം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെയുള്ള മാറ്റാൻ കഴിയാത്ത ഒരു നാഴികക്കല്ലായി മരക്കാർ മാറും. ഹോളിവുഡ് ലെവലിൽ ഉള്ള ചിത്രമാണ് മരക്കാർ.
നേരത്തെ മോഹൻലാൽ , പ്രിയദർശൻ എന്നിവർ തീയ്യറ്ററിൽ കാണാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത് എങ്കിൽ കൂടിയും ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ കരാർ ആയതോടെയാണ് സ്പെഷ്യൽ സ്ക്രീനിംഗ് നടന്നത്.
മോഹൻലാലിനും ക്രൂവിനും ഒപ്പം സിനിമ കാണാൻ ചെന്നൈയിലേക്ക് പോകുന്ന എന്ന പോസ്റ്റ് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മരക്കാരിന്റെ സഹ നിർമാതാവുമായ റോയ് സി ജെ സോഷ്യൽ മീഡിയ വഴി അറിയിരിക്കുക ആയിരുന്നു. ദുബായിൽ ആയിരുന്ന മോഹൻലാൽ , പ്രണവ് മോഹൻലാൽ എന്നിവർ ഇന്നലെ രാവിലെ തന്നെ ചെന്നൈയിൽ എത്തിയിരുന്നു.
മരക്കാർ ചർച്ചകൾ ഇപ്പോഴും സജീവമായി ആണ് നിൽക്കുന്നത്. ആമസോൺ പ്രൈമിൽ സിനിമ എത്തുന്നതിന് ഒപ്പം തന്നെ തീയറ്ററിൽ റിലീസ് ചെയ്യാൻ ഉള്ള ശ്രമങ്ങൾ ആന്റണി പെരുമ്പാവൂർ തുടങ്ങി കഴിഞ്ഞു. തീയറ്റർ ഉടമകൾ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ തീരുമാനം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…