വെറും 500 ഫാൻസ് ഷോകൾ നടത്തിയാൽ പോലും മലയാളത്തിൽ ഏറ്റവും വലിയ റെക്കോർഡ് ആരാധക ഷോ ആയി മാറുമ്പോൾ ആയിരവും ആയിരത്തിയഞ്ഞൂറും കഴിഞ്ഞു 1800 ഷോകൾ ആരാധകർ തന്നെ മരക്കാരിന് വേണ്ടി നടത്തും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
ഓൾ കേരള മോഹൻലാൽ ഫാൻസ് ജനറൽ സെക്രട്ടറി വിമൽ കുമാർ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാവിലെ 12 മണിക്കും 3.30 നും അതുപോലെ രാവിലെ 7 മണിക്കും ഷോകൾ ആരാധകർ നടത്തും. അതിനു ശേഷം ആയിരിക്കും പൊതു ജനങ്ങൾക്ക് സിനിമ കാണാൻ അവസരം ലഭിക്കുക.
അതെ സമയം മോഹൻലാൽ നായകനായി മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ എത്തുന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാർ.
ഇൻഡ്യൻ സിനിമയിൽ മലയാളികൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമ തന്നെ ആയിരിക്കും എന്നാണ് മരക്കാരിനെ കുറിച്ചുള്ള വിലയിരുത്തൽ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ അർജുൻ , സുനിൽ ഷെട്ടി , പ്രഭു , കീർത്തി സുരേഷ് , മഞ്ജു വാര്യർ , കല്യാണി പ്രിയദർശൻ , പ്രണവ് മോഹൻലാൽ , തുടങ്ങി വലിയ താരനിര തന്നെയാണ് ഉള്ളത്.
മലയാളത്തിന് ഒപ്പം തമിഴ് , കന്നഡ , തെലുങ്ക് , ഹിന്ദി ഭാഷകളിൽ ഈ ചിത്രം എത്തുന്നുണ്ട്. ചിത്രം തീയറ്ററിൽ ആയിരിക്കുമോ എന്നുള്ള ആശങ്കകൾ നില നിൽക്കുമ്പോൾ സർക്കാർ നടത്തിയ ശക്തമായ ഇടപെടലിൽ കൂടി ആണ് മരയ്ക്കാർ തീയറ്ററുകളിൽ എത്തുന്നത്.
തീയറ്റർ ഉടമകളുടെ സംഘടനാ ആയ ഫിയോക് ചിത്രം തീയറ്ററുകളിൽ എത്താതെ ഇരിക്കാൻ ഉള്ള തരത്തിൽ നീക്കങ്ങൾ നടത്തി എങ്കിൽ അതെല്ലാം തച്ചുടച്ചാണ് സിനിമ തീയേറ്ററിലേക്ക് എത്തുന്നത്.
അതെ സമയം ചിത്രം ആദ്യ ദിനം 600 സ്‌ക്രീനിൽ പ്രദർശനം ഉണ്ടാവും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. അങ്ങനെ എങ്കിൽ അതും മലയാളത്തിൽ പുത്തൻ റെക്കോർഡ് ആണ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…