മലയാള സിനിമയുടെ ചരിത്രത്തിൽ പുത്തൻ നാഴികക്കല്ലുകൾ തീർക്കാൻ മോഹൻലാൽ. മലയാള സിനിമയിൽ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഉണ്ടാക്കാൻ കെൽപ്പുള്ള താരമാണ് മോഹൻലാൽ. മോഹൻലാൽ പ്രിയദർശൻ ആന്റണി പെരുമ്പാവൂർ ടീം ഒപ്പം എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.
ചരിത്രവും അതിനൊപ്പം ഫാന്റസിയും കൂട്ടിയിണക്കി എത്തുന്ന ചിത്രത്തിന് മികച്ച ചിത്രത്തിനും മികച്ച വി എഫ് എക്സ് ചിത്രത്തിനുമുള്ള അവാർഡ് നേടിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് ആദ്യ ദിനം നേടുന്ന ചിത്രം ആയി മരക്കാർ മാറിയേക്കും.
ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്ന റിലീസ് 3300 സ്‌ക്രീനുകളിൽ ലോക വ്യാപകമായ റിലീസ് ആണ്. ഡിസംബർ 2 റിലീസ് തീയതി മാത്രം അമ്പത് കോടിയോളം രൂപയുടെ ബിസിനസ് നടത്തും എന്നാണ് തീയറ്റർ ഒപ്പുവെച്ച കണക്കുകൾ പ്രകാരം പറയുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കച്ചവടം ആണ്.
കേരളത്തിൽ മാത്രം 600 സ്‌ക്രീനിൽ ആണ് പ്രദർശനം. ഇന്ത്യയിൽ മറ്റിടങ്ങളിൽ 1200 സ്‌ക്രീനിൽ സിനിമ എത്തുന്നത്. മലയാളം കൂടാതെ ഹിന്ദി , ഇംഗ്ലീഷ് , കന്നഡ , തെലുങ്ക് , തമിഴ് ഭാഷയിൽ ചിത്രം റിലീസ് ചെയ്യും. രാജ്യത്തിന് പുറത്തു ഇന്നലെ വരെ കരാർ ഒപ്പുവെച്ചിരിക്കുന്നത് 1500 സ്ക്രീനുകൾ ആണ്. ഇതുവരെ 3300 സ്‌ക്രീനിൽ ആണ് റിലീസ് തീരുമാനം ആയിരിക്കുന്നത്.
എന്നാൽ നവമ്പർ 30 വരെ ബുക്കിംഗ് തുടരുമെന്നും അങ്ങനെ എങ്കിൽ 1500 എന്നുള്ളത് 1800 വരെ ആകും എന്നും റിപ്പോർട്ട് ഉണ്ട്. കേരളത്തിൽ ഭൂരിഭാഗം തീയറ്ററുകളിലും 6 ഉം അല്ലെങ്കിൽ 7 ഉം ഷോകൾ ഉണ്ട്. ദുബായിലും ഇങ്ങനെ തന്നെ ആയിരിക്കും. ആദ്യ ദിനം 3300 സ്‌ക്രീനിൽ ആണെങ്കിൽ 12700 ഷോകൾ ഉണ്ടാവും.
എന്നാൽ 3600 സ്‌ക്രീനിൽ ആണെങ്കിൽ അത് 14000 ആയി ഉയരും. നാലു ഷോകൾ ആയി പരിഗണിച്ചാലും ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തിൽ അധികം ആളുകൾ ചിത്രം കാണും. ഒരു ടിക്കറ്റിന് മിനിമം 200 രൂപ വെച്ചുള്ള കണക്കിൽ ആണെങ്കിൽ വലിയ റെക്കോർഡ് നേട്ടം തന്നെ ആയിരിക്കുമത്. കൂടാതെ വിദേശ ഉയർന്ന വിനിമയ നിരക്ക് പരിഗണിച്ചാൽ ഉള്ള വരുമാനം ആണിത്.
അതെ സമയം മോഹൻലാൽ നായകനായി മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ എത്തുന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാർ.
ഇൻഡ്യൻ സിനിമയിൽ മലയാളികൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമ തന്നെ ആയിരിക്കും എന്നാണ് മരക്കാരിനെ കുറിച്ചുള്ള വിലയിരുത്തൽ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ അർജുൻ , സുനിൽ ഷെട്ടി , പ്രഭു , കീർത്തി സുരേഷ് , മഞ്ജു വാര്യർ , കല്യാണി പ്രിയദർശൻ , പ്രണവ് മോഹൻലാൽ , തുടങ്ങി വലിയ താരനിര തന്നെയാണ് ഉള്ളത്.
മലയാളത്തിന് ഒപ്പം തമിഴ് , കന്നഡ , തെലുങ്ക് , ഹിന്ദി ഭാഷകളിൽ ഈ ചിത്രം എത്തുന്നുണ്ട്. ചിത്രം തീയറ്ററിൽ ആയിരിക്കുമോ എന്നുള്ള ആശങ്കകൾ നില നിൽക്കുമ്പോൾ സർക്കാർ നടത്തിയ ശക്തമായ ഇടപെടലിൽ കൂടി ആണ് മരയ്ക്കാർ തീയറ്ററുകളിൽ എത്തുന്നത്.
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…