ഒടിടിയിൽ ആയിരിക്കും മരക്കാർ എത്തുന്നത് എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നേ നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചു എങ്കിൽ കൂടിയും തുടർന്ന് തങ്ങൾ റിലീസ് ചെയ്യും എന്നുള്ള സന്നദ്ധതത അറിയിച്ചു നിരവധി തീയറ്ററുകൾ ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തിയിരുന്നു.
തുടർന്ന് നവംബർ 10 നു തീരുമാനം ഉണ്ടാകും എന്നായിരുന്നു പുറത്തു വന്നിരുന്ന വിവരം. എന്നാൽ ഇന്നലെ തീരുമാനങ്ങൾ ഒന്നുമാകാതെ ഏറുന്നതോടെ നിരാശയിൽ ആയിരുന്ന മോഹൻലാൽ ആരാധകർക്ക് അടക്കം ഏറെ സന്തോഷം ഉണ്ടാക്കുന്ന വാർത്ത എത്തിയത് ഇന്ന് വൈകിട്ട് ആയിരുന്നു.
മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2 നു ലോകവ്യാപകമായി റിലീസ് ചെയ്യും എന്നാണ് സാംസ്‌കാരിക മന്ത്രി ശ്രീ. സജി ചെറിയാൻ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ മരക്കാർ തീയ്യറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് വേണ്ടി മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നേരിട്ട് ഇടപെടൽ ഉണ്ടായി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
മരക്കാർ തീയറ്ററുകളിൽ എത്തിയില്ല എങ്കിൽ സർക്കാരിന് വലിയ നഷ്ടങ്ങൾ ഉണ്ടാവും എന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു . നിർമാതാവ് ആന്റണി പെരുമ്പാവൂർ നിർമാതാക്കളുടെ സംഘടനാ പ്രസിഡണ്ട് സുരേഷ് കുമാർ , തീയറ്റർ ഉടമകളുടെ സംഘടനാ പ്രസിഡണ്ട് വിജയ കുമാർ എന്നിവരുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തിയിരുന്നു.
യാതൊരു ഉപാധികളും ഇല്ലാതെ ചിത്രം ഡിസംബർ 2 നു എത്തുക. തീയേറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിർമാതാവ് വേണ്ടെന്ന് വച്ചതായും സർക്കാരിനെയും സിനിമാ വ്യവസായത്തിനും ഗുണകരമാണ് തീരുമാനമെന്നും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ എല്ലാവരേയും ഒന്നിപ്പിച്ച് ചലച്ചിത്ര വ്യവസായത്തെ സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…