മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ തീയറ്റർ റിലീസ് ആയി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്.
ചിത്രം തീയറ്ററിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തീരുമാനിച്ചിരുന്ന ചർച്ച മാറ്റി വെച്ചു. സമവായ ചർച്ചയിൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ല എന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചതോടെയാണ് യോഗം മാറ്റിയത്.
എന്നാൽ സംഘടനാ പ്രതിനിധികൾ ചിലർ എത്തില്ല എന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത് എന്നാണ് വിശദീകരണം. കൊല്ലത്ത് വെച്ചായിയുന്നു ചർച്ച.
എന്നാൽ എല്ലാവര്ക്കും സൗകര്യമുള്ള മറ്റൊരു ദിവസം ചർച്ച വെക്കും എന്നാണ് അറിയുന്നത്. മരക്കാർ ചിത്രത്തിന്റെ റിലീസിൽ നിർമാതാവിനെയും തീയറ്റർ ഉടമകളെയും ഒരുപോലെ സഹായിക്കാൻ കഴിയുന്ന നടപടി ഉണ്ടാക്കിയെടുക്കുമെന്ന് സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നു.
താൻ മന്ത്രി ആണെങ്കിൽ സിനിമ മേഖലക്ക് താങ്ങും തണലുമായി താൻ ഉണ്ടാവും എന്നും ഒറ്റക്കെട്ടായി സിനിമ മേഖല മുന്നോട്ട് കൊണ്ടുപോകും എന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞത്.
സിനിമ മേഖലയുമായി ചർച്ചകൾ നടത്തുകയും ആ വിഷയങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും വിനോദ നികുതി ഒഴുവാക്കുകയും രണ്ട് ഡോസ് വാക്സിൻ എന്നതിൽ നിന്നും ഒരു ഡോസ് വാക്സിൻ ആകുകയും ചെയ്തിരുന്നു.
എന്നാൽ നേരത്തെ തന്നെ തീയറ്റർ ഉടമകളുടെ സംഘടനായ ഫിയോക്ക് ഇനി യോഗങ്ങളിൽ പങ്കെടുക്കാൻ താല്പര്യം ഇല്ല എന്ന് അറിയിച്ചിരുന്നു. എന്നാൽ സർക്കാർ ചർച്ചക്ക് വിളിച്ചാൽ തങ്ങൾ പങ്കെടുക്കും എന്നും ഫിയോക്ക് അറിയിച്ചിരുന്നു.
എന്നാൽ ആന്റണി പെരുമ്പാവൂരിൽ നിന്നും അനുകൂലമായ നടപടികൾ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ലോകോത്തര നിലവാരത്തിൽ ഉണ്ടാക്കിയ ആദ്യ മലയാള സിനിമ തീയറ്ററിൽ വരാത്തതിൽ തീയറ്ററിന് മാത്രമല്ല ആരാധകർക്കും വലിയ പ്രതിഷേധമുണ്ട്. മോഹൻലാൽ ഈ വിഷയത്തിൽ കാണിക്കുന്ന മൗനവും ആരാധകർക്ക് വലിയ ധർമ്മ സങ്കടത്തിൽ ആക്കുന്നുണ്ട്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…