മോഹൻലാൽ , അർജുൻ , പ്രഭു , സുനിൽ ഷെട്ടി , മഞ്ജു വാര്യർ , കീർത്തി സുരേഷ് , പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം ഇന്ന് ചെന്നൈയിൽ സ്ക്രീനിംഗ് നടത്തുന്നു.
ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും നിർമ്മാതാക്കൾക്കും വേണ്ടിയാണ് സ്പെഷ്യൽ സ്ക്രീനിംഗ് നടത്തുന്നത്. ആന്റണി പെരുമ്പാവൂർ , സന്തോഷ് ടി കുരുവിള , റോയ് സിജെ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നേരത്തെ മോഹൻലാൽ , പ്രിയദർശൻ എന്നിവർ തീയ്യറ്ററിൽ കാണാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത് എങ്കിൽ കൂടിയും ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ കരാർ ആയതോടെയാണ് സ്പെഷ്യൽ സ്ക്രീനിംഗ് നടക്കുന്നത്.
മോഹൻലാലിനും ക്രൂവിനും ഒപ്പം സിനിമ കാണാൻ ചെന്നൈയിലേക്ക് പോകുന്ന എന്ന പോസ്റ്റ് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മരക്കാരിന്റെ സഹ നിർമാതാവുമായ റോയ് സി ജെ സോഷ്യൽ മീഡിയ വഴി അറിയിരിക്കുക ആയിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ എത്തിയ കാസനോവ നിർമ്മിച്ചത് സിജി റോയ് ആയിരുന്നു.
മരക്കാർ ചർച്ചകൾ ഇപ്പോഴും സജീവമായി ആണ് നിൽക്കുന്നത്. ആമസോൺ പ്രൈമിൽ സിനിമ എത്തുന്നതിന് ഒപ്പം തന്നെ തീയറ്ററിൽ റിലീസ് ചെയ്യാൻ ഉള്ള ശ്രമങ്ങൾ ആന്റണി പെരുമ്പാവൂർ തുടങ്ങി കഴിഞ്ഞു. തീയറ്റർ ഉടമകൾ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ തീരുമാനം.
ലിബർട്ടി ബഷീറിന്റെ സംഘടനയിലെ തീയറ്ററുകളിലും അതോടൊപ്പം ആന്റണി പെരുമ്പാവൂരിന്റെ 25 ൽ അധികം തീയറ്ററിലും ദിലീപ് , ഏരീസ് ഗ്രൂപ്പ് , തിരുവനന്തപുരം ന്യൂ , ശ്രീകുമാർ അതുപോലെ എറണാകുളം കവിത , സരിത , തൃശൂർ രാഗം എന്നിവയിലും പ്രദർശനം നടത്താൻ തയ്യറാണ് എന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…