50 ശതമാനം പ്രേക്ഷകർ കാണാൻ എത്തിയ മരക്കാറിനെ മറികടക്കാൻ കഴിയാതെ ഭീഷ്മ പർവ്വം..!!

28,786

മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും വലിയ ഹൈപ്പിൽ എത്തിയ ചിത്രം ആയിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം. പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അമൽ നീരദ് ഒന്നിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയിൽ ആണ് എത്തിയത്. മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ്‌ ഭാസി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

സുശീൽ ശ്യാം ആണ് ചിത്രത്തിന്റെ ബിജിഎമ്മും സംഗീതവും ഒരുക്കിയിരിക്കുന്നത്. അമൽ നീരദ്, ദേവദത്ത് ഷാജി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലെന, നെടുമുടി വേണു, കെപിഎസി ലളിത, ശ്രീധ, വീണ നന്ദകുമാർ, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ ഉള്ളത്.

masmmootty bheeshma parvam

കൂട്ടുകുടുംബത്തിലെ പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രം ആദ്യ ദിനം തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ നിന്നും ആദ്യ ദിനം നേടിയത് 9.56 ലക്ഷം രൂപയാണ്. നീണ്ട രണ്ടര വർഷത്തിന് ശേഷം കേരളത്തിൽ 100 ശതമാനം ഒക്കുപേൻസിയിൽ പ്രദർശനം നടക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ.

ആദ്യ ദിനം ഏറിസിൽ ഉണ്ടായിരുന്നത് 14 ഷോകൾ ആയിരുന്നു. 4960 പേര് ആണ് ചിത്രം കാണാൻ എത്തിയത്. തീയറ്റർ ഉണ്ടമകൾ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ട് ആണിത്. അതെ സമയം ദേശിയ അവാർഡ് അടക്കം നേടിയ മോഹൻലാൽ പ്രിയദർശൻ കോമ്പിനേഷനിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ആദ്യ ദിനം ഏറിസിൽ നിന്നും നേടിയത് 9.61 ലക്ഷം രൂപയാണ്.

50 ശതമാനം ഒക്കുപേൻസിയിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. അതെ സമയം ഏരീസ് പ്ലക്സിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ശങ്കർ സംവിധാനം ചീത് രജനികാന്ത് നായകനായി എത്തിയ 2 പോയിന്റ് 0 ആണ്. 15.89 ലക്ഷം ആണ് നേടിയത്.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇളയദളപതി വിജയ് ചിത്രം ഉള്ളപ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമ മോഹൻലാൽ നായകനായി എത്തിയ വില്ലൻ ആണ്. 10.47 ലക്ഷം ആണ് വില്ലൻ നേടിയത്.

You might also like