മരക്കാരിനെ വീഴ്ത്താനുള്ള ആമ്പിയർ കാവലിനുണ്ടോ; അതിനുള്ള ഉത്തരവുമായി നിർമാതാവ് ജോബി ജോർജ് തന്നെ രംഗത്ത്..!!

640

ഒരു കാലത്തിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾ ആയി വാഴ്ന്ന താരങ്ങൾ ആണ് മോഹൻലാൽ , മമ്മൂട്ടി , സുരേഷ് ഗോപി എന്നിവർ. എന്നാൽ ഇടക്കാലത്തിൽ രാഷ്ട്രീയത്തിലേക്ക് ചുവടുകൾ മാറ്റിയ സുരേഷ് ഗോപി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് വീണ്ടും അഭിനയത്തിൽ സജീവമായത്.

എന്നാൽ സുരേഷ് ഗോപിയിൽ നിന്നും എന്നും മാസ്സ് ആക്ഷൻ സിനിമകൾ പ്രതീക്ഷിക്കുന്ന മലയാളി പ്രേക്ഷകർക്ക് അത്തരത്തിൽ ഉള്ള ഒരു അനുഭവം ആയിരുന്നില്ല വരനെ ആവശ്യമുണ്ട് എന്ന ചിത്രം..

എന്നാൽ കസബ എന്ന ചിത്രത്തിന് ശേഷം നിധിൻ രഞ്ജി പണിക്കർ കഥയും തിരക്കഥ യും എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് കാവൽ.

ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് തന്നെയാണ് കസബയും ഇപ്പോൾ കാവലും നിർമ്മിക്കുന്നത്. തീയറ്റർ തുറന്നപ്പോൾ തന്നെ റിലീസ് പ്രഖ്യാപിച്ചതാണ് കാവൽ. എന്നാൽ ഒടിടിയിലേക്ക് പോകും എന്നത് അടക്കമുള്ള വലിയ ചർച്ചകൾക്ക് ഭാഗമായ മരക്കാർ റിലീസ് ചെയ്യുന്നതിന് ഒരാഴ്ച മുന്നേയാണ് എത്തുന്നത്.

കാരണം സർക്കാർ തലത്തിൽ ഉള്ള കൂടിയാലോചനക്ക് ശേഷമാണ് മരക്കാർ എത്തുന്നത്. ഇത് തമ്പാൻ സ്നേഹിക്കുന്നവർക്ക് കാവലാകുന്ന തമ്പാൻ നവംബർ 25 മുതൽ കാവൽ എന്നായിരുന്നു പോസ്റ്റിലെ വാചകം.

എന്നാൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ കാവലിന്റെ റിലീസ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു ചിലർ രംഗത്തെത്തിയത്. ഇതോടെ മറുപടിയുമായി ജോബി ജോർജും എത്തി.

മോനെ ഞാൻ നേരത്തെ പ്ലാൻ ചെയ്തതാ അത് മാത്രമല്ല പല കമ്മിറ്റ്മെന്റ്സ് ഉണ്ട്. ദയവു ചെയ്ത മനസിലാക്കൂ എന്നായിരുന്നു ജോബിയുടെ മറുപടി. അതേസമയം ഒരാളുടെ കമന്റിന് ജോബി ജോർജ് നൽകിയ മറുപടിയും വൈറലാവുന്നുണ്ട്.

മരക്കാറിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ആമ്പിയർ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ? എന്നായിരുന്നു ചോദ്യം. അതൊന്നും എനിക്കറിയില്ല. ഞാൻ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ എന്നായിരുന്നു ഇതിന് ജോബി ജോർജ് നൽകിയ മറുപടി.

മരക്കാർ അറബിക്കടലിന്റെ സിംഹം ആദ്യം ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിയേറ്റർ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഇടുക്കി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ഡ്രാമ ചിത്രം ആയിരിക്കും കാവൽ.

You might also like