മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2 നു ലോകവ്യാപകമായി റീലിസിന് എത്തുമ്പോൾ മലയാളത്തിൽ നവംബർ അവസാന വാരത്തിലും ഡിസംബറിലുമായി റിലീസ് ചെയ്യുന്നത് പതിനൊന്നോളം ചിത്രങ്ങൾ.
തെന്നിന്ത്യയിൽ മറ്റുഭാഷകളിൽ വമ്പൻ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ വഴിമാറിക്കൊടുക്കുന്നതാണ് പതിവെങ്കിൽ കൂടിയും മലയാളത്തിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരു സിനിമ എത്തുമ്പോൾ അതിനൊപ്പം മത്സരിക്കാൻ തന്നെയാണ് തീരുമാനം.
ഡിസംബർ 2 നു മരക്കാർ റിലീസ് ചെയ്യുമ്പോൾ മുന്നിലും പിന്നിലുമായി വലിയ റിലീസുകൾ തന്നെയാണ് എത്തുന്നത്. എന്നാൽ മോഹൻലാൽ ചിത്രത്തിന് ശരാശരിക്ക് മുകളിൽ റിപ്പോർട്ട് കിട്ടിയാൽ പിന്നെ വേറെ ഒരു ചിത്രത്തിന് അവസരം കാണില്ല എന്നുള്ളതാണ് സത്യം.
നവംബർ 12 നാണ് കുറുപ്പ് റിലീസ് ചെയ്തത്. 505 സ്‌ക്രീനിൽ ആണ് ചിത്രം എത്തിയത്. ആദ്യ ദിനം റെക്കോർഡ് ഷോ നടത്തിയ ചിത്രം നാലു ദിനങ്ങൾ കൊണ്ട് 50 കോടി രൂപ ലോകവ്യാപകമായി നേടുകയും ചെയ്തു. കുറുപ്പ് എന്ന ചിത്രം ഒരുതരത്തിലും മരക്കാരിനെ ബാധിക്കില്ല.
കൂടുതെ കുറുപ്പും മരക്കാരും റീലീസ് ചെയ്തു 21 ദിവസത്തിന് അകം ഒടിടി പ്രദർശനം ഉണ്ടാവും എന്നാണ് അറിയുന്നത്. അതെ സമയം മരക്കാർ എത്തുന്നതാണ് 12 ദിവസങ്ങൾ മുന്നേ 3 റിലീസ് ആയി ഉണ്ടാവുന്നത്. നവംബർ 19 നു ആണ് മൂന്നു റിലീസുകൾ.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ആണ് അതിൽ ഒന്ന്. എല്ലാം ശരിയാകും എന്നാണ് ചിത്രത്തിന്റെ പേര്. രജീഷ് വിജയൻ , സിദ്ദിഖ് എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. സഖാവ് വിനീത് എന്ന കഥാപാത്രം ആയി ആണ് ആസിഫ് അലി ഈ ചിത്രത്തിൽ എത്തുന്നത്.
ഇന്ദ്രജിത് സുകുമാരൻ , അമിത് ചക്കാലക്കൽ , മനോജ് കെ ജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സ്പോർട്സ് ഡ്രാമ ചിത്രം ആഹാ ആണ് മറ്റൊരു നവംബർ 19 റിലീസ്. ബിബിൻ പോൾ സാമുവൽ ആണ് സംവിധാനം.
ചിദംബരം കഥയും തിരക്കഥ യും എഴുതി സംവിധാനം ചെയ്യുന്ന ജാൻ.എ.മാൻ ആണ് മറ്റൊരു ചിത്രം. അർജുൻ അശോകൻ , ബേസിൽ ജോസഫ് ബാലു വര്ഗീസ് , ലാൽ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി എത്തുന്ന ചിത്രമാണിത്.
മരക്കാർ റിലീസ് ചെയ്യുന്നതിന് ഒരു ആഴ്ച മുന്നേ മൂന്നു ചിത്രങ്ങൾ എത്തുന്നത്. അതിൽ പ്രധാന റിലീസ് ആകുന്നത് ഏറെ കാലങ്ങൾക്ക് ശേഷം തന്റെ പ്രതാപകാലത്തിലേക്ക് എത്താൻ ശ്രമിക്കുന്ന സുരേഷ് ഗോപി ചിത്രം കാവൽ ആണ്. രഞ്ജി പണിക്കർ ആണ് സുരേഷ് ഗോപിക്ക് പ്രധാന വേഷത്തിൽ എത്തുന്നത്.
കസബ എന്ന ചിത്രത്തിന് ശേഷം നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ചിത്രം ആണ് കാവൽ. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം 200 മുകളിൽ സ്‌ക്രീനിൽ ആയിരിക്കും റീലീസ് ചെയ്യുക. കൂടാതെ വെങ്കട് പ്രഭു ചിമ്പു ടീം ഒന്നിക്കുന്ന മനാട് എന്ന ചിത്രവും എത്തുന്നുണ്ട്.
നവംബർ 25 ആണ് ചിത്രങ്ങൾ എത്തുന്നത്. അണ്ണാത്തെ എന്ന വമ്പൻ റിലീസ് എത്തിയപ്പോൾ മാറ്റി വെച്ച ചിത്രം ആണ് മനാട്. സനൂപ് തൈക്കുടം ഒരുക്കുന്ന സുരേഷ് ആൻഡ് രമേശ് ആണ് ആണ് മറ്റൊരു ചിത്രം. ശ്രീനാഥ് ഭാസി ബാലു വര്ഗീസ് , സലിം കുമാർ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.
നവംബർ 26 ആണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. തുടർന്ന് ഡിസംബർ 2 നു മരക്കാർ എത്തും. ഡിസംബർ 3 നു കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന സിനിമ എത്തും. ചെമ്പൻ വിനോദ് , റിമ കല്ലിങ്കൽ , ആഷിക് അബു എന്നിവർ ആണ് ചിത്രത്തിന്റെ നിർമാതാക്കൾ.
അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന ചെമ്പൻ വിനോദ് തന്നെയാണ്. ഒപിഎം സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം. ഡിസംബർ 3 നു ദുൽഖർ സൽമാൻ നിർമ്മിക്കുന്ന സൈജു കുറുപ്പ് പ്രധാന വേഷത്തിൽ എത്തുന്ന ഉപചാരപ്പൂർവ്വം ഗുണ്ട ജയൻ എത്തും.
അരുൺ വൈഗയാണ് സംവിധാനം. പിന്നെയുള്ള മൂന്നു റിലീസുകൾ ക്രിസ്മസ് റിലീസ് ആയി എത്തുന്നതാണ് എങ്കിൽ കൂടിയും മരക്കാരിന് 20 ദിവസങ്ങൾക്കു അപ്പുറം തീയറ്റർ വിടേണ്ടി വരും അല്ലു അർജുൻ ചിത്രം പുഷ്പ ഡിസംബർ 17 ആണ് എത്തുന്നത്. കൂടാതെ അജഗജാന്തരം , കുഞ്ഞൽദോ തുടങ്ങി ചിത്രങ്ങൾ ഡിസംബർ 24 ആണ് റിലീസ്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…