മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസ് ആയിരിക്കുമെന്ന് ഉറപ്പിച്ചു നിർമാതാവ് ആന്റണി പെരുമ്പാവൂർ. മറ്റുള്ള തരത്തിൽ വരുന്ന വാർത്തകൾ എല്ലാം വ്യാജമാണ് എന്നും ആന്റണി പെരുമ്പാവൂർ.
മോഹൻലാലിനൊപ്പം വമ്പൻ താരനിരയിൽ ഷൂട്ടിങ് പൂർത്തിയായ ചിത്രം നൂറുകോടിയോളം രൂപ മുതൽ മുടക്കിൽ ആണ് എത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം പൂർണ്ണമായും ചിത്രീകരണം പൂർത്തിയാക്കിയത് റാമോജി ഫിലിം സിറ്റിയിൽ ആയിരുന്നു.
മോഹൻലാലിനൊപ്പം മകൻ പ്രണവ് മോഹൻലാൽ , മഞ്ജു വരിയർ , സുനിൽ ഷെട്ടി , പ്രഭു , കീർത്തി സുരേഷ് , കല്യാണി പ്രിയദർശൻ എന്നിവർ ആണ് എത്തുന്നത്. നിരവധി തവണ റിലീസ് പ്ലാൻ ചെയ്ത ചിത്രം കൊറോണ പ്രതിസന്ധി മൂലം റിലീസ് മാറ്റി വെക്കുക ആയിരുന്നു.
മോഹൻലാലും അതുപോലെ തന്നെ ആന്റണി പെരുമ്പാവൂരും തങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട് ചിത്രം തീയറ്ററുകളിൽ തന്നെ എത്തും എന്നുള്ളത് എന്ന് തീയറ്റർ ഉടമകളും പറയുന്നത്. അതെ സമയം കൊറോണ മൂലം അടച്ചിട്ടിരുന്ന തീയറ്ററുകളും മൾട്ടി പ്ലെക്‌സുകളും ഒക്ടോബർ 25 നു തുറക്കും.
മോഹൻലാൽ ചിത്രം മരക്കാരിന് തീയറ്റർ അഡ്വാൻസ് ആയി ലഭിച്ചിരിക്കുന്നത് നാൽപ്പത് കോടിയോളം രൂപയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയും വലിയ മറ്റൊരു നടനോ സിനിമക്കോ ലഭിച്ചട്ടില്ല. മോഹൻലാൽ എന്ന ബ്രാൻഡിൽ തീയറ്ററുകൾക്ക് ഉള്ള വിശ്വാസം തന്നെയാണ് ഇത് കാണിക്കുന്നത്.
നല്ലൊരു മോഹൻലാൽ ചിത്രം റിലീസ് ചെയ്താൽ തീരുന്ന പ്രതിസന്ധികളെ ഉള്ളൂ കേരളത്തിലെ തീയറ്റർ ഉടമകൾക്ക് എന്നാണ് കഴിഞ്ഞ ദിവസം പ്രമുഖ തീയറ്റർ ഉടമ വെളിപ്പെടുത്തൽ നടത്തിയത്.
മോഹൻലാൽ ചിത്രം മരക്കാർ കേരളത്തിലെ മുഴുവൻ തീയറ്ററുകളിൽ മറ്റൊരു സിനിമയും പ്രദർശനം നടത്താതെ രണ്ടാഴ്ചയോളം പ്രദർശനം നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചത്.
ആഗസ്റ്റിൽ റിലീസ് തീരുമാനിച്ചപ്പോൾ ആയിരുന്നു ഈ തീരുമാനം. എന്നാൽ അന്ന് തീയറ്റർ തുറന്നിരുന്നില്ല. ഇപ്പോൾ തീയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും എങ്കിൽ കൂടിയും മോഹൻലാൽ ചിത്രം റിലീസ് വൈകും എന്നും അണിയറ പ്രവർത്തകർ പറയുന്നത്. പൂർണമായും പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തി തുടങ്ങിയതിന് ശേഷം ആയിരിക്കും മരക്കാർ റിലീസ് ചെയ്യുക.
മരക്കാർ കൂടാതെ പൃഥ്വിരാജ് രണ്ടാമത് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി , ജീത്തു ജോസഫ് ഒരുക്കുന്ന ട്വൽത്ത് മാൻ , ബി ഉണ്ണികൃഷ്ണൻ ചിത്രം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് , ഷാജി കൈലാസ് ചിത്രം എലോൺ എന്നിവയാണ് വരാൻ ഇരിക്കുന്ന മോഹൻലാൽ ചിത്രം. കൂടാതെ ജീത്തു ജോസഫ് ചിത്രം റാം ആണ് മോഹൻലാലിന്റേതായി ഷൂട്ടിംഗ് പൂർത്തി ആകാനുള്ള ചിത്രം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…