പ്രിയദർശൻ മോഹൻലാൽ കൊമ്പിനേഷനിൽ വീണ്ടും ഒരു ചിത്രം കൂടി എത്തുകയാണ്. ചരിത്ര പുരുഷൻ കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്നാണ് പേരിട്ടിരിക്കുന്നത്, ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.
മോഹൻലാൽ മരക്കാർ ആയി എത്തുമ്പോൾ, മരക്കാരുടെ യുവ കാലഘട്ടം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണു. സുനിൽ ഷെട്ടി, തമിഴ് നടൻ അർജുൻ, മധു, സിദ്ദിഖ്, മഞ്ജു വാര്യർ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്.
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത്, നൂറുകോടിയിലേറെ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം, ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയിൽ ഒരുക്കിയ വമ്പൻ സെറ്റിൽ യുദ്ധ കപ്പലുകളും കടൽ ആയി തോന്നിക്കുന്ന വലിയ ടാങ്കുകളും ഒക്കെ ഒരുക്കിയിരിക്കുന്നത് അഞ്ച് തവണ ദേശിയ അവാർഡ് നേടിയ ബാഹുബലിയുടെ സെറ്റ് വരെ ഒരുക്കിയ കലാസംവിധായകൻ സാബു സിറിൾ ആണ്.
120 ദിവസമെടുത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു രംഗത്തെ കുറിച്ച് ഉള്ള വിശദീകരണം ആണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്.
കടൽ യുദ്ധങ്ങളിൽ ആഗ്രഗണ്യൻ ആയ കുഞ്ഞാലി മരക്കാർ, ആഴക്കടലിന്റെ അടിത്തട്ടിൽ പോലും അഭ്യാസ മുറകൾ കൊണ്ട് രക്ഷ നേടുന്ന ആൾ ആണ്. വെള്ളത്തിന് അടിയിൽ ഏറെനേരം ശ്വാസം അടക്കി പിടിച്ചു നിൽക്കാൻ ഉള്ള സിദ്ധി വരെ ഉണ്ടായിരുന്നു എന്നാണ് മരക്കാരെ കുറിച്ചുള്ള ഐദീഹ്യം.
ഇത്തരത്തിൽ മോഹൻലാൽ നായകനായി എത്തുന്ന മരക്കാരിൽ ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന ദൃശ്യ വിസ്മയമായി മാറുന്ന ഒരു അണ്ടർ വാട്ടർ ഫൈറ്റ് സീൻ ഉള്ളതായി ആണ് വെളിപ്പെടുത്തൽ.
അണ്ടർ വാട്ടർ ഫൈറ്റ് സീനുകൾക്ക് എടുക്കുന്നതിൽ വിദഗ്ധർ ആയ സാങ്കേതിക പ്രവർത്തകരുടെ സഹായത്തോടെയാണ് ഹോളിവുഡ് നിലവാരമുള്ള ഈ സീൻ ചിത്രീകരണം നടത്തിയിട്ടുള്ളത്.
അറബിക്കടലിന്റെ പ്രകൃതിക്ക് ഇണങ്ങും വിധം കലാസംവിധായകൻ ആയ സാബു സിറിൾ റാമോജി ഫിലിം സിറ്റിയിൽ തയ്യാറാക്കിയ കൂറ്റൻ റെസ്യൂവയറിൽ ആണ് ഈ രംഗം ചിത്രീകരണം നടത്തി ഇരിക്കുന്നത്.
വിദഗ്ധർ ആയ നീന്തൽ പരിശീലകരുടെ സഹായവും മേൽനോട്ടവും ചിത്രീകരണത്തിന് ഉണ്ടായിരുന്നു, ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവ്വമായ ഇത്തരം രംഗങ്ങൾ കോർത്തിണക്കി തന്നെ ആയിരിക്കും മരക്കാർ എത്തുക. വമ്പൻ ബഡ്ജെറ്റ് ചിത്രം ആയതുകൊണ്ട് തന്നെ വിദേശ വിപണിയുടെ സാധ്യതകൾ മുഴുവൻ കണക്കിൽ എടുത്താണ് രംഗങ്ങൾ ചിത്രീകരണം നടത്തിയിരിക്കുന്നത്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…