ഇതുവരെ ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകക്ക് വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ സ്വന്തമാക്കി ഓൺലൈൻ പ്ലാറ്റ്ഫോം ആയ നെറ്റ് ഫ്ലിക്സ്. കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയുടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.
വിജയിക്ക് ഒപ്പം വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെ ആണ്. 2020 ഏപ്രിലിൽ റീലീസ് ചെയ്യാൻ ഏറുന്ന ചിത്രം കൊറോണ പ്രതിസന്ധികൾ മൂലം റീലീസ് മാറ്റുക ആയിരുന്നു. തുടർന്ന് ദീപാവലിക്ക് ചിത്രത്തിന്റെ ടീസർ എത്തിയിരുന്നു. സേവിയർ ബ്രിട്ടോ ആണ് ചിത്രം നിർമ്മിക്കുന്നത്. മാളവിക മോഹൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
2021 ൽ മാസ്റ്റർ തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇതിനിടെയാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയെന്ന വാർത്ത എത്തുന്നത്. വലിയ തുകക്ക് ആണ് നെറ്റ് ഫ്ലിക്‌സ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതെ സമയം പൊങ്കൽ സമയത് തീയറ്ററിൽ എത്തിയ ശേഷം ആയിരിക്കും ഓൺലൈൻ റിലീസ് ഉണ്ടാകുക എന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. തീയറ്ററിൽ ആയിരിക്കും റിലീസ് എന്ന് നേരത്തെ സംവിധായകൻ പറഞ്ഞിരുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…