തമിഴ് നടൻ വിജയിയെ അനുസ്മരിക്കുന്ന തരത്തിൽ മലയാളത്തിലും ഒരു രക്ഷകൻ സിനിമ എത്തി. വിജയ് ചിത്രങ്ങളിൽ സൂപ്പർ പവർ ഒന്നും ഇല്ലെങ്കിൽ കൂടിയും സൂപ്പർ പവർ ഉള്ള നായകനായി ആണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ എത്തുന്നത്.
പട്ടണത്തിൽ ഭൂതവും എയ്ഞ്ചൽ ജോൺ ഒക്കെ വന്ന മലയാള സിനിമയിൽ സൂപ്പർ ഹീറോ ആയി ആദ്യമായി എത്തുന്ന ചിത്രം ആണ് ബേസിൽ ജോസഫിന്റെ സംവിധാന മികവിൽ എത്തുന്ന മൂന്നാം ചിത്രം ആണ്. മലയാള സിനിമക്ക് ഇതുവരെ ലഭിക്കാത്ത പ്രൊമോഷൻ ആണ് ഒടിടി പ്ലാറ്റ്‌ഫോം നെറ്റ് ഫ്ലിക്സ് മിന്നൽ മുരളിക്ക് വേണ്ടി ഒരുക്കിയത്.
റെസ്‌ലിങ് താരം ഗ്രേറ്റ് കാളിയും അതുപോലെ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് എല്ലാം പ്രൊമോഷൻ ചെയ്യാൻ എത്തി. ടോവിനോ നായകൻ ആയ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ ഗുരു സോമസുന്ദരം ആണ്.
അരുൺ അനിരുദ്ധൻ , ജസ്റ്റിൻ മാത്യൂ എന്നിവർ ചേർന്ന് ഒരുക്കിയ തിരക്കഥ ആവറേജിന് മുകളിൽ നിൽക്കുന്നതാണ്. സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. അജു വര്ഗീസ് ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ഫെമിന ജോർജ് ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്.
സ്ഥിരം കോമഡി ഫോർമുലയിൽ നിന്നും മാറി ഹരിശ്രീ അശോകൻ മികച്ച ഒരു ക്യാരക്ടർ വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ദാസൻ എന്ന വേഷത്തിൽ ആണ് ഹരിശ്രീ അശോകൻ എത്തുന്നത്. ഒരേ കാരണം കൊണ്ട് അമാനുഷിക ശക്തി ലഭിക്കുന്ന നായകന്റെയും വില്ലന്റെയും കഥയാണ് ചിത്രം പറയുന്നത്.
തൊണ്ണൂറുകളിൽ നടക്കുന്ന കഥ ആയി ആണ് സിനിമ മുന്നോട്ട് പോകുന്നത്. അപ്രതീക്ഷിതമായ അമാനുഷിക ശക്തി ലഭിക്കുന്ന നായകൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ തനിക്ക് ലഭിച്ച ശക്തി തന്റെ പ്രണയത്തിന് വേണ്ടി ഉപയോഗിക്കുന്ന വില്ലൻ ഗുരു സോമസുന്ദരം ഗംഭീര പെർഫോമൻസ് ആണ് കാഴ്ച വെക്കുന്നത്.
ഇരുവരും തമ്മിൽ ഉള്ള പോരാട്ടം തന്നെയാണ് രണ്ടാം പകുതിയുടെ ഇതിവൃത്തം. ചില രംഗങ്ങൾ അലോരസപ്പെടുത്തുന്നുണ്ട് എങ്കിൽ കൂടിയും ബേസിൽ സംവിധാനം ചെയ്ത കുഞ്ഞിരാമായണം , ഗോദ എന്നി ചിത്രങ്ങൾ പോലെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആണ് മിന്നൽ മുരളിയും.
എന്നാൽ ശരാശരിക്ക് മുകളിൽ നിൽക്കുന്ന തിരക്കഥക്ക് കൂടുതൽ ശക്തി നൽകുന്നത് ബേസിൽ എന്ന സംവിധായകന്റെ കൃത്യതയാർന്ന സംവിധാന മികവും വിഷ്വൽ എഫക്ട്സും ആർട്ടും കൃത്യമായ അളവിൽ ചേർന്നതോടെ നല്ലൊരു പ്രേക്ഷക പിന്തുണ ലഭിക്കുന്ന ചിത്രമായി മിന്നൽ മുരളി മാറുന്നത്.
കുറുക്കൻമൂല എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് മിന്നൽ മുരളിയുടേത്. അവിടെ തയ്യൽക്കാരനായ ജെയിസൺ. ടോവിനോ തോമസ് ആണ് ഈ വേഷം ചെയ്യുന്നത്. പ്രണയത്തിൽ ചതിക്കപ്പെട്ട ജെയിസണ് അപ്രതീക്ഷിതമായി മിന്നൽ ഏൽക്കുന്നു. അതെ മിന്നൽ ചക്കടക്കാരൻ ഷിബുവിനും ഏൽക്കുന്നു.
ഗുരു സോമസുന്ദരം ആണ് ഈ വേഷത്തിൽ എത്തുന്നത്. ചെറിയ കഥയിൽ നിന്നും ഉണ്ടാക്കിയ കഥയോട് നീതി പുലർത്തുന്ന തിരക്കഥ ആണ് ചിത്രത്തിനായി ഉള്ളത്. ഗ്രാമീണതയും അവിടത്തെ തമാശകളും എന്ന ബേസിൽ എന്ന സംവിധായകൻ തന്റെ ശക്തി കേന്ദ്രങ്ങൾ വീണ്ടും കൃത്യമായി ഉപയോഗിക്കുന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…