Categories: CinemaGossips

മീശയിൽ എന്തിനോ പിടിച്ചു വലിക്കുന്ന പോലുണ്ട്; രശ്മി ആർ നായർ; കടുവ ഒടിടി എത്തിയതോടെ ട്രോളിൽ മുങ്ങി പൃഥ്വിരാജ്..!!

മാസ്സ് ആക്ഷൻ സംവിധായകൻ ഷാജി കൈലാസ് ഏറെ കാലങ്ങൾക്ക് ശേഷം തിരിച്ചുവരവ് നടത്തിയ ചിത്രം ആയിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ കടുവ. പാലായിലെ ഇന്നും ജീവിച്ചിരുന്ന ഒരു പ്ലാന്ററുടെ ജീവിത കഥയിൽ നിന്നും ഉണ്ടായ ചിത്രം ആയിരുന്നു കടുവ.

തൊണ്ണൂറുകളിൽ നടക്കുന്ന കഥാപശ്ചാത്തലം ആണ് ചിത്രത്തിൽ ഉള്ളത്. ലൂസിഫർ എന്ന ചിത്രത്തിന് ശേഷം വിവേക് ഒബ്‌റോയ് വീണ്ടും അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷൻ തന്നെയാണ് ഈ ചിത്രത്തിന്റെ നിർമാണവും. തീയറ്റർ റിലീസ് ആയി എത്തിയ ചിത്രം ഇപ്പോൾ ഓ ടി ടി യിൽ റിലീസ് ചെയ്തു കഴിഞ്ഞു. ചിത്രം തീയറ്ററിൽ വലിയ വിജയം ആയി മാറിയിരുന്നു.

റിലീസ് സമയത്തിൽ നിരവധി വിവാദങ്ങൾ ഉണ്ടായ ചിത്രം ആയിരുന്നു കടുവ. കുട്ടികൾക്ക് ഓട്ടിസം ബാധിക്കാനുള്ള കാരണം മാതാപിതാക്കൾ ചെയ്ത പാപം ആണെന്നുള്ള തരത്തിൽ ആക്ഷേപം ഉണ്ടായിരുന്നു. പിന്നീട് സംഭവം വിവാദം ആയതോടെ ഷാജി കൈലാസ് മാപ്പ് പറയുകയും ചിത്രത്തിൽ നിന്നും ആ രംഗം ഒഴിവാക്കുകയും ചെയ്തിരുന്നു.

വമ്പൻ പ്രൊമോഷനിൽ എത്തിയ ചിത്രം എന്നാൽ ബോക്സ് ഓഫീസിൽ നിന്നും ഓ ടി ടി പ്രേക്ഷകരിലേക്ക് എത്തിയതോടെ ട്രോളുകളുടെ കൂമ്പാരം ആയി മാറി എന്നുള്ളതാണ് സത്യം. കോട്ടയം അച്ചായന്റെ വേഷത്തിൽ പൃഥ്വിരാജ് ശരിക്കും ഒരു പരാജയം ആയി മാറി എന്നുള്ളതാണ് പ്രേക്ഷക അഭിപ്രായം.

സ്ലാങ് അടക്കം ഓവർ ആണെന്നും മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും അടക്കമുള്ള താരങ്ങൾ ചെയ്ത അച്ചായൻ വേഷങ്ങളുടെ ഏഴയലത്ത് എത്താൻ പ്രിത്വിരാജിന് കഴിഞ്ഞില്ല എന്നും പ്രേക്ഷകർ വിലയിരുത്തുന്നത്. അതെ സമയം ചിത്രത്തിൽ പലപ്പോഴും കാണിക്കുന്ന നീല വെളിച്ചം അരോചകം ആണെന്നും അതിനെ കുറിച്ചുള്ള നിരവധി ട്രോളുകൾ ആണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്.

എന്നാൽ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ച കടുവാക്കുന്നേൽ കുര്യച്ചന്റെ മീശ പിരി എന്തൊരു അരോചകം ആണെന്നും മോഹൻലാലും മമ്മൂട്ടിയും അവതരിപ്പിച്ച ഐക്കോണിക്ക് കഥാപാത്രങ്ങൾ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ അത് പ്രേക്ഷകർക്ക് മനൻസിലാകണം എങ്കിൽ സബ് ടൈറ്റിലിൽ കാണിക്കുന്നത് ആണ് നല്ലതെന്നു അഭിപ്രായവുമായി എത്തിയിരിക്കുകയാണ് രശ്മി ആർ നായർ.

‘ചാന്തുപൊട്ട്’ മോഹൻലാൽ ചെയ്തിരുന്നുവെങ്കിൽ ഗംഭീരമായേനെ; ജീജ സുരേന്ദ്രൻ..!!

മോഡൽ കൂടിയായി താരം മലയാളത്തിൽ താരചിത്രങ്ങൾ എല്ലാം വിമർശിക്കുന്ന കൂട്ടത്തിൽ ആണ്. മോഹനലാൽ, സുരേഷ് ഗോപി ചിത്രങ്ങൾ എല്ലാം വിമർശിച്ച താരം ഇപ്പോൾ പ്രിത്വിരാജിന് എതിരെ രംഗത് വന്നിരിക്കുന്നത്. രശ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..

പൃഥ്വിരാജ് കടുവയിൽ മീശയിൽ പിടിച്ചു വലിച്ചു എന്തിനോ ശ്രമിക്കുന്നുണ്ടായിരുന്നു .
എനിക്ക് തോനുന്നു മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒക്കെ ഐക്കോണിക് മീശപിരി ആണ് ഉദ്ദേശിച്ചതെന്നു
അടുത്ത പടം മുതൽ അതൊരു സബ് ടൈറ്റിൽ ആയി എഴുതി കാണിക്കുകയാണെങ്കിൽ ആളുകൾക്ക് മനസിലായേനെ

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

5 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

5 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago