മോഡി പ്രഭക്ക് ക്ഷതമേറ്റ വർഷം കൂടിയായിരുന്നു 2018, നോട്ട് നിരോധനം മുതൽ തുടങ്ങിയ മോഡി സർക്കാരിന്റെ ശനിദശ വിടാതെ പിന്തുടരുമ്പോൾ മോദിയുടെ ജീവിത കഥ സിനിമയാക്കി ഇറക്കാൻ ഒരുങ്ങുകയാണ്, 2019 ഇലക്ഷന് മുന്നേ ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ ആണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്.
ചിത്രത്തിൽ മോദിയായ എത്തുന്നത് വിവേക് ഒബ്രോയ് ആണ്. നേരത്തെ ഉള്ള റിപ്പോർട്ട് പ്രകാരം പരേഷ് രവേൽ ആയിരുന്നു മോദിയായി എത്താൻ ഇരുന്നത്. എന്നാൽ പിന്നീട് വിവേക് ഒബ്രോയ് ആകുകയായിരുന്നു.
മേരികോം, സരബ്ജിത് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഒമുങ് കുമാര്‍. പി എം നരേന്ദ്ര മോഡി എന്ന പേരിലാണ് ചിത്രമെത്തുക എന്നാണ് അറിയുന്നത്, സന്ദീപ് സിംഗാണ് നിര്‍മ്മാതാവ് ആകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വരുന്ന തിങ്കളാഴ്ച ജനുവരി 7ന് ആണ് എത്തുന്നത്.
മോദിയുടെ ജീവിത കഥ സിനിമയായി എത്തുന്നതോടെ ജീവിതത്തിൽ വന്ന താഴ്ചയും ഉയർച്ചയും വളർച്ചയും ഇലക്ഷനിൽ സ്വാധീനിക്കാൻ കഴിയും എന്നാണ് മോദിയുടെ കണക്ക് കൂട്ടൽ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…