മോഹൻലാൽ ആരാധകരുടെ ഏറെ നാളുകൾ ആയിയുള്ള കാത്തിരിപ്പ് ആണ് ആറാട്ട് പോലെ ഉള്ള ഒരു സിനിമ. മോഹൻലാൽ ആരാധകർ കുറച്ചു വർഷങ്ങൾ ആയി മോഹൻലാലിൽ നിന്ന് കൊതിക്കുന്നത് സൂപ്പർ സ്റ്റാർഡം ഉള്ള ഒരു സിനിമ തന്നെ ആയിരുന്നു.
അത്തരത്തിൽ ഉള്ള ഒരു സിനിമ തന്നെ ആയിരിക്കും ആറാട്ട് എന്നാണ് ഇന്നലെ വിഷു ദിനത്തിൽ മോഹൻലാൽ ആരാധകർക്ക് കൈനീട്ടമായി നൽകിയ ടീസറിൽ നിന്നും മനസിലാവുന്നത്. ഇതാണ് ഞങ്ങൾ കൊതിച്ച ഞാൻ കാണാൻ ആഗ്രഹിച്ച പഴയ ലാലേട്ടൻ എന്നാണ് നിരവധി ആരാധകർ കമന്റ് ആയി എത്തിയത്.
ഉദയ കൃഷ്ണ എഴുതി തിരക്കഥ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. മോഹൻലാൽ എന്നാൽ മുണ്ടു മടക്കി കുത്തി മീശ പിരിച്ചുള്ള ആ സ്റ്റൈൽ തന്നെയാണ്. ആ ആവേശം ഒട്ടും ചോരാത്ത ഒരു പടം തന്നെ ആയിരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രം. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കി ഇരിക്കുന്നത്.
ബ്ലാക്ക് ഷർട്ടും വിന്റേജ് കാറും ആണ് ചിത്രത്തിൽ ഹൈലൈറ്റ്. നെയ്യാറ്റിൻകര ഗോപൻ’ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ ടൈറ്റിൽ. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.
ഇന്നലെ രാവിലെ 11 മണിക്ക് സൈന യൂട്യൂബിൽ റിലീസ് ചെയ്ത ടീസറിന് ആരാധകർ നൽകിയ വരവേൽപ്പ് ചെറുതൊന്നുമല്ല. കാരണം ഒരു ലക്ഷത്തിൽ അധികം ആളുകൾ ആണ് യൂട്യൂബിൽ കമന്റ് ആയി എത്തിയിരിക്കുന്നത്. അതുപോലെ തന്നെ 24 മണിക്കൂർ 20 ലക്ഷം ആളുകൾ ആണ് ടീസർ യൂട്യൂബിൽ കണ്ടത്. അതോടൊപ്പം യൂട്യൂബ് ട്രെൻഡിങ് ഒന്നാം സ്ഥാനത്തു ആണ് ടീസർ.
മോഹൻലാൽ ആരാധകർക്ക് കൈനീട്ടം നൽകിയപ്പോൾ വമ്പൻ സ്വീകരണം തന്നെ ആണ് മോഹൻലാൽ ആരാധകർ തിരിച്ചു നൽകിയത്. വമ്പൻ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് ആറാട്ട്. ഇട്ടിമാണി മേഡ് ഇൻ ചൈനക്ക് ശേഷം മോഹൻലാൽ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇത്.
ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു സായ് കുമാർ സിദ്ദിഖ് വിജയരാഘവൻ ജോണി ആന്‍റണി ഇമദ്രൻസ് നന്ദു ഷീല സ്വാസിക മാളവിക രചന നാരായണൻ കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…