മലയാളം സൂപ്പർ സ്റ്റാർ മോഹൻലാൽ വീണ്ടും തമിഴിൽ എത്തുന്നു എന്നുള്ള വാർത്തകൾ ആണ് ഇപ്പോൾ സജീവം ആകുന്നത്. മോഹൻലാൽ ഔദ്യോഗികമായി ഇതിനോട് പ്രതികരണം നടത്തിയിട്ടില്ല എങ്കിൽ കൂടിയും ടൈം ഓഫ് ഇന്ത്യ , പിങ്ക് വില്ല തുടങ്ങിയ ദേശിയ മാധ്യമങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ഉന്നൈ പോൽ ഒരുവൻ എന്ന ചിത്രത്തിൽ കമൽ ഹാസനൊപ്പം തമിഴിൽ എത്തിയ മോഹൻലാൽ പോലീസ് കമ്മീഷണർ വേഷത്തിൽ ആയിരുന്നു എത്തിയത്. വീണ്ടും പോലീസ് കമ്മിഷണർ വേഷത്തിൽ മോഹൻലാൽ എത്തുന്നു എന്നുള്ള റിപ്പോർട്ട് ആണ് വരുന്നത്.
തമിഴിൽ കമൽ ഹാസൻ , വിജയ് , സൂര്യ എന്നിവർക്കൊപ്പം അഭിനയിച്ച മോഹൻലാൽ ഇപ്പോൾ അജിത്തിനൊപ്പം ഒന്നിക്കുന്നു എന്നുള്ള വാർത്തകൾ ആണ് വരുന്നത്. അജിത് അഭിനയിക്കുന്ന അറുപത്തിയൊന്നാം ചിത്രത്തിൽ ആണ് മോഹൻലാൽ പ്രധാന വേഷം ചെയ്യുന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രത്തിൽ ആണ് ഇരുവരും ഒന്നിക്കുന്നത്. സതുരംഗ വേട്ടൈ , തീരാൻ അധികാരം ഒട്രു , നേർക്കൊണ്ട പാർവൈ എന്നി ചിത്രങ്ങളുടെ സംവിധായൻ ആണ് എച്ച് വിനോദ്. അജിത്തിന്റെ റിലീസ് ചെയ്യാൻ ഇരിക്കുന്ന വലിമയ് എന്ന ചിത്രം സംവിധാനം ചെയ്യുന്നതും എച്ച് വിനോദ് തന്നെയാണ്.
2023 പൊങ്കൽ റിലീസ് ആയി ആണ് ഈ ചിത്രം പ്ലാൻ ചെയ്യുന്നത്. മോഹൻലാൽ കൂടാതെ നാഗാർജുന , തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ ഉണ്ടാവും.
എച്ച് വിനോദ് ചിത്രം ആയതുകൊണ്ട് തന്നെ മോഹൻലാൽ – അജിത് കൊമ്പിനേഷനിൽ എത്തുന്ന ചിത്രം ഒരു കിടിലൻ ത്രില്ലെർ ആയിരിക്കും എന്ന് തന്നെ ആണ് പ്രേക്ഷകർ കരുതുന്നത്. അതെ സമയം പുതിയ ചിത്രത്തിൽ നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം ആയി ആണ് അജിത് എത്തുന്നത് എന്നും റിപ്പോർട്ട് ഉണ്ട്.
അനിരുദ്ധ് – അജിത് കോമ്പിനേഷൻ മൂന്നാം തവണ ഒന്നിക്കുന്നു എന്നുള്ള പ്രത്യേകതയും തബു പതിനൊന്ന് വർഷത്തിന് ശേഷം അജിത്തിനൊപ്പം എത്തുന്നു എന്നുള്ള സവിശേഷതയും ചിത്രത്തിന് ഉണ്ട്. മാർച്ച് 9 ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
ചിത്രത്തിൽ അജിത് കുമാർ ഗ്രേ ഷേഡുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എകെയ്ക്ക് പ്രത്യേക ലുക്ക് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ടീം.
വളരെക്കാലത്തിനു ശേഷം നെഗറ്റീവ് റോൾ സ്പേസിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഈ ചിത്രത്തിൽ ആയിരിക്കും. ഇമോഷണൽ ത്രില്ലെർ കാറ്റഗറിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം ഏഴ് മാസത്തോളം ഉണ്ടാവും.
വാലി വരലരു ബില്ല മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിൽ അജിത്ത് അജിത് ഇതിന് മുന്നേ നെഗറ്റീവ് ഷെയിടുള്ള വേഷങ്ങൾ ചെയ്തിട്ടുള്ളത്. ബോണി കപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. വലിമൈ എന്ന റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രത്തിന് ശേഷം ബോണി കപൂർ അജിത് വിനോദ് ടീം ഒന്നിക്കുന്ന സിനിമ ആയിരിക്കും എകെ61.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…