മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറെയായി മമ്മൂട്ടി ബഹുദൂരം മുന്നിൽ ആണെന്ന് പറയാം. മാസ്സ് ചിത്രങ്ങളിൽ മാത്രം മോഹൻലാൽ ഒതുങ്ങി കൂടാൻ ശ്രമിക്കുമ്പോൾ അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ തിരഞ്ഞുപിടിച്ച് അഭിനയിക്കുന്നതിൽ മമ്മൂട്ടി വളരെ അധികം മുന്നിൽ ആണെന്ന് വേണം പറയാൻ.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടി മമ്മൂട്ടി തന്റെ പ്രതിഭ കൂടുതൽ അരക്കിട്ട് ഉറപ്പിക്കുമ്പോൾ മോഹൻലാൽ എവിടെ പോയി എന്ന് ആരാധകർ അടക്കം ചിന്തിക്കുന്നു എന്നുള്ളതാണ് വാസ്തവം. പുതുമുഖ സംവിധായകരെ മലയാള സിനിമയിലേക്ക് കൊണ്ടുവരാൻ മമ്മൂട്ടി ശ്രമിക്കുമ്പോഴും പുത്തൻ സംവിധായകർക്ക് മുന്നിൽ ശക്തമായ വേഷങ്ങൾ ചെയ്യുന്നതിൽ മോഹൻലാൽ ഏറെ പിന്നിൽ ആണെന്ന് വേണം പറയാൻ.
കരിയറിലെ അവസാന കാലഘട്ടത്തിൽ ഉള്ള മമ്മൂട്ടി വേറിട്ട ചിത്രങ്ങൾ ചെയ്യാൻ ശ്രമങ്ങൾ നടത്തി വിജയിക്കുമ്പോൾ മോഹൻലാൽ ഇന്നും പ്രഗത്ഭരായ കഴിവ് തെളിയിച്ച പ്രതിഭകൾക്കൊപ്പം നിൽക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത്. പലപ്പോഴും യുവാക്കളായ സംവിധായകർ മോഹൻലാലിനൊപ്പം പ്രവർത്തിക്കണം എന്നുള്ള ആഗ്രഹങ്ങളായി പലപ്പോഴും പറയുന്നുണ്ട് എങ്കിൽ കൂടിയും അതൊന്നും ഒരിക്കലും സിനിമയായി മാറുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം.
കഴിഞ്ഞ ഏഴ് വർഷമായി മമ്മൂട്ടിയുടെ ഒരു ചിത്രം എങ്കിലും ബോക്സ് ഓഫീസ് വിജയത്തിലേക്ക് മാറുമ്പോൾ അത്തരത്തിൽ തുടർച്ചയായി അത് നിലനിർത്തി കൊണ്ട് പോകാൻ മറ്റൊരു മലയാളം നടനും കഴിഞ്ഞട്ടില്ല എന്നുള്ളതാണ് വാസ്തവം. 2017 മുതൽ ഉള്ള കണക്കുകൾ നോക്കുമ്പോൾ ദി ഗ്രീറ്റ് ഫാദറും 2018 അബ്രഹാമിന്റെ സന്തതികൾ 2019 ൽ ഉണ്ട 2020 ൽ ഷൈലോക്ക് 2021 ൽ പ്രീസ്റ്റ് 2022 ഭീഷ്മ പർവ്വം തുടങ്ങി ഈ വര്ഷം കണ്ണൂർ സ്‌ക്വഡിൽ വന്നു നിൽക്കുകയാണ് മമ്മൂട്ടി.
എന്നാൽ മോഹൻലാലിലേക്ക് നോക്കുമ്പോൾ 2017 ൽ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ വിജയമായി 2018 ഒടിയൻ ആയിരുന്നു പ്രേക്ഷകർ വമ്പൻ വിജയം പ്രതീക്ഷിച്ചത് എങ്കിൽ കൂടിയും അർഹിച്ച വിജയം നേടിയില്ല. 2019 ൽ ഒടിയന്റെ ക്ഷീണം ലൂസിഫർ തീർത്തു എന്നാൽ 2020 ബിഗ് ബ്രദറിൽ കൂടി മോഹൻലാൽ നൽകിയത് ഒരു ബോക്സ് ഓഫീസ് ദുരന്തം തന്നെ ആയിരുന്നു.
തുടർന്ന് 2021 ൽ മരക്കാർ അറബിക്കടലിന്റെ സിംഹം വൻ പരാജയമായി മാറി. 2022 ൽ തീയറ്റർ റിലീസ് ആയി എത്തിയ ആറാട്ടും മോൺസ്റ്ററും വൻ ദുരന്തങ്ങൾ തന്നെ ആയിരുന്നു. ഈ വര്ഷം ഇറങ്ങിയ എലോൺ ആണെങ്കിലും വലിയ പരാജയം ആയപ്പോൾ ഇനി അടുത്ത വര്ഷം മുതലുള്ള ചിത്രങ്ങൾ ആണ് മോഹൻലാൽ ആരാധകർക്ക് പോലും പ്രതീക്ഷ.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…