പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എത്തുകയാണ്, മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. സിനിമയിലെ കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വെക്കുകയാണ് പൃഥ്വിരാജ്.
പ്രിത്വിരാജ് ആദ്യമായി നിർമ്മിച്ചു, നായകനായി എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ.
പ്രളയം ഒക്കെ വന്നു എങ്കിൽ കൂടിയും ഞങ്ങള്‍ നേരത്തേ നിശ്ചയിച്ചിരുന്ന ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ പറ്റി. എന്റെ കാഴ്ചപ്പാടില്‍ പൂര്‍ണ വിശ്വാസമുള്ള, ഞാന്‍ എന്ത് പറഞ്ഞാലും കൂടെ നില്‍ക്കുന്ന ഒരു നിര്‍മ്മാതാവ് എനിക്കുണ്ടായിരുന്നു. ലൂസിഫര്‍ ഒരു വലിയ സിനിമയാണ്.
മുടക്കുമുതല്‍ കൂടുതലുള്ള സിനിമയാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സീന്‍ എടുക്കാന്‍ ഇത്ര രൂപ ആവുമെന്ന് പറയുമ്പോള്‍ ചില നിര്‍മ്മാതാക്കള്‍ മടിക്കും. അത് സ്വാഭാവികവുമാണ്. പക്ഷേ ആന്റണി പെരുമ്പാവൂര്‍ അങ്ങനെയായിരുന്നില്ല. എന്റെ മനസ്സില്‍ എന്താണോ അത് നടപ്പിലാക്കാനാണ് അദ്ദേഹം എപ്പോഴും പറഞ്ഞത്. അതുപോലെ എന്റെ സിനിമ എന്റെ കാഴ്ചപ്പാട് അനുസരിച്ച് തന്നെ ചിത്രീകരിക്കണമെന്ന് വാശിയുള്ള ഒരു നായകനടനും എന്നോടൊപ്പം നിന്നു.
എന്തുകൊണ്ടും ഭാഗ്യം ചെയ്ത ഒരു പുതുമുഖ സംവിധായകനാണ് ഞാന്‍.
താൻ സിനിമയിൽ നായകനായി എങ്കിലും നിർമാതാവ് ആയി എങ്കിലും ഏറ്റവും കൂടുതൽ എജോയ് ചെയ്തത് സംവിധായകൻ ആയപ്പോൾ ആണ്, ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷങ്ങൾ, ഷൂട്ടിങ്ങിൽ ഫസ്റ്റ് ഡേ ഷൂട്ടിങിനായി എത്തിയ ലാലേട്ടൻ, സർ ഞാൻ എന്താണ് ചെയ്യണ്ടത് എന്നാണ് ചോദിച്ചത്, പുള്ളിക്കാരന് നന്നായി അറിയാം എന്താണ് ചെയ്യേണ്ടത് എന്നാലും അദ്ദേഹത്തിന് സംവിധായകൻ പറഞ്ഞു തന്നെ അറിയണം, ഡയറക്ടർ പറഞ്ഞു കേട്ട് അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ പ്രോസസിന്റെ ഭാഗമാണ്.
തുടർന്ന് ഞാൻ അദ്ദേഹത്തിനോട് പോയി പറയും, ചേട്ടാ ആ ഷോട്ട് ഇങ്ങനെയാണ്, അദ്ദേഹം അത് ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്യും, കൊണ്സ്റ്റന്റ് ആയി ഒരു ഷോട്ട് എങ്ങനെ പ്രോസസ് ചെയ്യണം, എങ്ങനെ ഹാൻഡിൽ ചെയ്യണം, ഈ സമയത്തു എന്തായിരിക്കണം അയാളുടെ റിയാക്ഷൻ തുടങ്ങി ഒത്തിരി ചോദ്യോത്തരങ്ങൾ ഉണ്ടാവും. ഞാൻ ലൂസിഫർ വഴി ലാലേട്ടനിൽ നിന്നും ഒട്ടേറെ മോഷ്ടിച്ചിട്ടുണ്ട്.
എന്റെ വ്യക്തിപരായ അഭിപ്രായത്തിൽ, ഞാൻ ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആയതുകൊണ്ട് ഐ പേഴ്‌സണലി തിങ്ക് ലാലേട്ടന്റെ ഏറ്റവും സ്റ്റൈലിഷ് അപ്പിയറൻസ് ലൂസിഫറിൽ ആണെന്ന് തോന്നുന്നു. സിനിമ നന്നാകുമോ എന്നറിയില്ല. പക്ഷെ ലാലേട്ടൻ ഭയങ്കര ലുക്ക് ആണ്. എന്നെ മോനെ എന്നാണ് അദ്ദേഹം വിളിക്കുക, പക്ഷെ ക്യാമറക്ക് മുന്നിൽ എത്തുമ്പോൾ സർ എന്നെ വിളിക്കൂ, പുള്ളിക്ക് ഇത് അറിയാതെ വരുന്നതാണ്. – പൃഥ്വിരാജ്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ തിരക്കഥാ ഒരുക്കുന്നത് മുരളി ഗോപിയാണ്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…