പുലിമുരുകന് ശേഷം മോഹൻലാൽ ടോമിച്ചൻ ടീം ഒന്നിക്കുന്നു; സംവിധാനം അരുൺ ഗോപി..!!
150 കോടി കളക്ഷൻ നേടിയ പുലിമുരുകൻ എന്ന വമ്പൻ ചിത്രത്തിന് ശേഷം ടോമിച്ചൻ മുളകപാടം മോഹൻലാലിന് ഒപ്പം ഒന്നിക്കുന്നു. രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. പ്രണവ് മോഹൻലാൽ അരുൺ ഗോപി, ടോമിച്ചൻ മുളകപാടം എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.