മോഹൻലാൽ ആരാധകർ കാത്തിരുന്ന വാർത്തകൾക്ക് നിരാശ നൽകുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. മലയാളത്തിൽ ഏറ്റവും മാർക്കറ്റ് വാല്യൂ ഉള്ള താരമാണ് മോഹൻലാൽ.
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരവും അതുപോലെ തന്നെ ഓടിട്ടിയിൽ ഏറ്റവും കൂടുതൽ വില ലഭിക്കുന്നതും മോഹൻലാൽ ചിത്രങ്ങൾക്കാണ്. എന്നാൽ മോഹൻലാൽ കൂടുതലും ഇപ്പോൾ അഭിനേതാവ് എന്തിനുമുകളിൽ തന്റെ സ്റ്റാർഡം ആണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
കൂടുതലും സീനിയർ സംവിധായകർക്ക് ഒപ്പം സിനിമ ചെയ്യാൻ ആണ് മോഹൻലാൽ ആഗ്രഹിക്കുന്നതും. ന്യൂ ജനറേഷൻ സംവിധായകരിൽ നിന്നും തീർത്തും അകലം പാലിക്കുന്ന ആൾ കൂടി ആണ് മോഹൻലാൽ.
കഴിഞ്ഞ ദിവസം മുതൽ മോഹൻലാൽ ന്യൂ ജനറേഷൻ സംവിധായകൻ ആഷിഖ് അബുവിനൊപ്പം സിനിമകൾ ചെയ്യും എന്ന തരത്തിൽ വാർത്തകൾ എത്തിയത്.
എന്നാൽ അത്തരത്തിൽ ഉള്ള വാർത്തകൾ തെറ്റാണ് എന്നാണ് മോഹൻലാലിനോട് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നത്. ആഷിഖ് അബുവുമായി സിനിമ ചെയ്യാനുള്ള ചർച്ചകൾ പോലും നടന്നട്ടില്ല എന്നും അറിയുന്നു.
നാരദൻ ആണ് അടുത്ത ആഷിഖ് അബു ചിത്രം. ടോവിനോ തോമസ് നായകനായി എത്തുന്ന നാരദൻ മാർച്ച് 3 മുതൽ തീയറ്ററുകളിൽ എത്തുകയാണ്.
കൂടാതെ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ആണ് മോഹൻലാൽ നായകനായി റിലീസ് ചെയ്ത ചിത്രം. മോൺസ്റ്റർ ആണ് മോഹൻലാൽ നായകനായി ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രം. വൈശാഖ് ആണ് സംവിധായകൻ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…