മരക്കാരിനേക്കാൾ വലിയ മുതൽ മുടക്കിൽ 3 ചിത്രങ്ങൾ കൂടി ആശിർവാദ് സിനിമാസ് ചെയ്യുന്നു..!!
മലയാളികൾ ആകാംഷയോടെ കാത്തിരുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി ഉള്ളത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ , കോൺഫിഡന്റ് ഗ്രൂപ്പ് , സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് മരക്കാർ നിർമ്മിക്കുന്നത്.
കേരളത്തിൽ 626 സ്‌ക്രീനിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ ഷോ ഡിസംബർ 2 വെളുപ്പിന് 12.01 മണിക്കാണ്. ഈ ഫാൻസ് ഷോയിൽ ആരാധകർക്കൊപ്പം കുടുംബ സമേതം തീയറ്ററിൽ ചിത്രം കാണും എന്ന് മോഹൻലാൽ പറയുന്നു.
അതെ സമയം മലയാളത്തിൽ ഇതുവരെ കണ്ട ഏറ്റവും വലിയ റിലീസ് ആയി ആണ് മരക്കാർ എത്തുന്നത്. 4000 സ്‌ക്രീനിൽ ആണ് ലോക വ്യാപകമായി സിനിമ എത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു വര്ഷം നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിൽ ആണ് നാളെ തീയറ്ററുകളിലേക്ക് എത്തുന്നത്.
നാളെ മുതൽ കേരളത്തിലെ 631 റിലീസ് സ്‌ക്രീനുകളിൽ 626 സ്‌ക്രീനിൽ ആണ് മരക്കാർ റിലീസ് ചെയ്യുന്നത്. മോഹൻലാൽ , പ്രണവ് മോഹൻലാൽ , സുനിൽ ഷെട്ടി , അർജുൻ സർജ , കീർത്തി സുരേഷ് , മഞ്ജു വേരിയർ , കല്യാണി പ്രിയദർശൻ , നെടുമുടി വേണു , ബാബുരാജ് , മുകേഷ് , പ്രഭു തുടങ്ങി വലിയ താരനിരയിൽ തന്നെയാണ് മരക്കാർ എത്തുന്നത്.
കൂടാതെ ആശിർവാദ് ചെയ്യാൻ ഇരിക്കുന്ന ബ്രഹ്മാണ്ഡ മുതൽ മുടക്കിൽ എത്തുന്ന ചിത്രങ്ങളെ കുറിച്ച് മരക്കാർ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തൽ നടത്തിയത്. മരക്കാരിനേക്കാൾ വലിയ മുതൽ മുടക്കിൽ മൂന്നു സിനിമകൾ ആണ് ഇനി ആശിർവാദ് സിനിമാസ് ചെയ്യുന്നത്.
അതിൽ ഒന്ന് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ആണ്. രണ്ടാം ചിത്രം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രവും ലൂസിഫറിന്റെ രണ്ടാം ഭാഗവുമായ എമ്പുരാൻ ആണ്.
കൂടാതെ ഇപ്പോൾ ഉദയകൃഷ്ണ – വൈശാഖ് ടീം ഒന്നിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ കൂടാതെ മറ്റൊരു ചിത്രം കൂടി ചെയ്യുന്നുണ്ട് എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.
കൂടാതെ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോക്സിങ് ചിത്രം ഉണ്ടാകും എന്നും പ്രിയദർശൻ രണ്ട് ഹിന്ദി ചിത്രങ്ങൾ ചെയ്തതിന് ശേഷം ആയിരിക്കും ഈ ചിത്രത്തിലേക്ക് കടക്കുക എന്നും മോഹൻലാൽ പറയുന്നു.
photo courtsy – facebook