കഥ എഴുതുമ്പോൾ അയ്യപ്പൻ നായരായി മനസ്സിൽ കണ്ടത് മോഹൻലാലിനെ; പിന്നീട് മാറ്റാൻ കാരണം; സച്ചി അഭിമുഖത്തിൽ പറഞ്ഞത്..!!

136

സച്ചി എന്ന മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ അല്ലെങ്കിൽ തിരക്കഥാകൃത്ത് ഇനി ഇല്ല. മലയാള സിനിമക്ക് മാത്രമല്ല നല്ല എന്റെർറ്റൈനർ പ്രതീക്ഷിക്കുന്ന പ്രേക്ഷകർക്കും സച്ചിയുടെ വിയോഗം ഒരു വേദന തന്നെ ആയിരിക്കും. ഒട്ടേറെ സിനിമക്കൾക്ക് തിരക്കഥ എഴുതിയ സച്ചി ആദ്യമായി സ്വതന്ത്ര എഴുത്തുകാരനായി മാറിയ ചിത്രത്തിൽ നായകനായി എത്തിയത് മോഹൻലാൽ ആയിരുന്നു. ഇതുവരെ മോഹൻലാൽ ചെയ്യാത്ത വേഷം.

എന്നാൽ അമാനുഷികത ഇല്ലാത്ത വമ്പൻ ആക്ഷൻ രംഗങ്ങൾ പോലും ഇല്ലാത്ത എന്നാൽ മോഹൻലാലിന്റെ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തീയറ്ററുകളിൽ പിടിച്ചിരുത്തി ചിത്രം. എന്നാൽ സച്ചിക്ക് മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണം എന്നുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഒരു ആഗ്രഹത്തെ കുറിച്ച് പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു അയ്യപ്പനും കോശിയും.

പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്. ബിജു മേനോൻ അവതരിപ്പിച്ച മുണ്ടൂർ മാടൻ എന്ന അയ്യപ്പൻ നായരുടെ വേഷത്തിലേക്ക് താൻ ആദ്യം മനസ്സിൽ കണ്ടത് മോഹൻലാലിനെ ആയിരുന്നു എന്ന് സച്ചി പറയുന്നു. എന്നാൽ സിമ്പിൾ ആയി പറയുന്ന കഥയിൽ മോഹൻലാലിൻറെ താരമൂല്യ സാന്നിധ്യം ഒരു വെല്ലുവിളി ആകുമെന്ന് സച്ചി കരുതി. പിനീട്
ബിജു മേനോന് ആ കഥാപാത്രത്തോട് നീതിപുലർത്താൻ പറ്റുമെന്നും അദ്ദേഹത്തിനു തോന്നി. സിനിമയുടെ ചിത്രീകരണം പൂർത്തിയായപ്പോൾ അത് സത്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു.

സാധാരണ ഒരു പ്രൊജക്ടുമായി മോഹൻലാലിനെ സമീപിക്കാൻ തനിക്ക് താൽപര്യമില്ല എന്നും മോഹൻലാൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം ആയിരിക്കണം തന്റെ സംവിധാനത്തിൽ ഒരുങ്ങുന്നതെന്നും സച്ചി പറഞ്ഞിരുന്നു. എന്നാൽ ആ കഥാപാത്രം പൂർത്തിയാക്കാൻ സാധിക്കാതെ അദ്ദേഹം വിട പറഞ്ഞു. അദ്ദേഹം പറയാതെ പോയ ആ കഥ ഒരു തീരാ നഷ്ടമായി സിനിമാ ലോകത്തിൽ അവശേഷിക്കും.

You might also like