100 രൂപ മുതൽ മുടക്കിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മലയാളത്തിലെ ഇതുവരെ ഉള്ളതിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തിയ ചിത്രം എന്നാൽ ഈ ചിത്രത്തിന് ബോക്സ് ഓഫീസിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല എന്നുള്ളതാണ് വാസ്തവം.
എന്നാൽ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയ ലൂസിഫറിന് രണ്ടാം ഭാഗം എത്തുന്നു എന്നുള്ള ആകാംക്ഷയിൽ ആണ് ആരാധകർ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രത്തിൽ നായകൻ മോഹൻലാൽ തന്നെയാണ്.
ഒപ്പം പ്രധാന വേഷത്തിൽ പൃഥ്വിരാജ്, ടോവിനോ തോമസ് എന്നിവരും ഉണ്ടാവും. ഇപ്പോൾ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ആണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ വിശേഷങ്ങൾ നൈല ഉഷയും ഒപ്പം ഇന്ദ്രജിത് സുകുമാരനും പങ്കുവെച്ചത്. മലയാള സിനിമ ലോകം കണ്ട ഏറ്റവും വലിയ ചിത്രമായിരിക്കും എന്ന് ഇന്ദ്രജിത് പറയുന്നു.
ലൊക്കേഷനുകൾ കൊണ്ടും ഒപ്പം ബഡ്‌ജറ്റ് കൊണ്ടും ആക്ഷൻ സ്വീക്ക്വൻസുകൾ കൊണ്ടും എല്ലാം എമ്പുരാൻ ഒരു വിസ്മയം തന്നെയാകും എന്നാണ് ഇന്ദ്രജിത് പറയുന്നത്. അതെ സമയം ലൂസിഫർ കഴിയുമ്പോൾ ആ പടത്തിൽ ജീവിച്ചിരുന്ന ആളുകൾ ഒക്കെ ഈ ചിത്രത്തിൽ ഉണ്ടാകുമെന്നും അതുകൊണ്ടു താനും രണ്ടാം ഭാഗത്തിൽ ഭാഗമായി മാറുമെന്ന് നൈല ഉഷ പറയുന്നു. ഇപ്പോൾ ഹിന്ദി ചിത്രം വൃഷഭയുടെ ലൊക്കേഷനിൽ ഉള്ള മോഹൻലാൽ അതിനു ശേഷം ചെയ്യുന്നത് നേര് ആയിരിക്കും.
ജീത്തു ജോസഫ് മോഹൻലാൽ ടീം ഒന്നിക്കുന്ന അഞ്ചാം ചിത്രമാണ് നേര്. കോർട്ട് ഡ്രാമ ത്രില്ലെർ ആയിട്ടായിരിക്കും ചിത്രം എത്തുക. ഒപ്പം മോഹൻലാൽ ആരാധകർ എമ്പുരാൻ വലിയ ക്യാൻവാസിൽ എത്തുന്നതിന്റെ ചർച്ചകളിൽ ആണ്. ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ കമ്പനിയും ഒപ്പം തെന്നിന്ത്യയിലെ മറ്റൊരു പ്രൊഡക്ഷൻ കമ്പനിയും ഉണ്ടാവും എന്നുള്ള സൂചന ആരാധകർ പറയുന്നുണ്ട്.
ഒപ്പം നിരവധി വിമർശനങ്ങൾ കേട്ട മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം ജെയ്ലറിലെ രജനികാന്തിനൊപ്പം ഉള്ള ഗസ്റ് റോൾ വേഷം വലിയ ശ്രദ്ധ നേടിയതിന്റെ ആഘോഷത്തിൽ കൂടി ആണ് ആരാധകർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…