മലയാളത്തിന്റെ പ്രിയ നടൻ വീണ്ടും ബോളിവുഡിലേക്ക് എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മലയാളത്തിലെ തിരക്കുകൾക്ക് ഇടയിൽ ആണ് മോഹൻലാൽ ബോളിവുഡിലേക്ക് വീണ്ടും എത്തുന്നത്. ഇതിന് മുന്നേ മൂന്നു സിനിമകൾ ആണ് മോഹൻലാൽ ബോളിവുഡിൽ ചെയ്തത്.
2002 ൽ തന്റെ ആദ്യ ബോളിവുഡ് ചിത്രം കമ്പനിയിൽ കൂടി ഗംഭീര എൻട്രി തന്നെ ആയിരുന്നു നടത്തിയത്. റാം ഗോപാൽ വർമ്മ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്.
ആ ചിത്രത്തിൽ കൂടി ബോളിവുഡ് സിനിമ രംഗത്തെ ഏറ്റവും വലിയ അവാർഡ് ആയ ഐഫ അവാർഡ് മോഹൻലാൽ നേടി. ആദ്യമായി ആ അവാർഡ് ലഭിക്കുന്ന മലയാളം നടൻ കൂടിയായിരുന്നു മോഹൻലാൽ.
തുടർന്ന് റാം ഗോപാൽ വർമ്മ ചിത്രം ആഗിലും കൂടാതെ പ്രിയദർശൻ ചിത്രം തേസിലും മോഹൻലാൽ നേരത്തെ അഭിനയിച്ചിരുന്നു. തുടർന്ന് നിരവധി ഓഫറുകൾ പലപ്പോഴും മോഹൻലാലിനെ തേടി എത്തിയിരുന്നു. എന്നാൽ ബോളിവുഡ് ചിത്രങ്ങൾ ചെയ്യുന്നതിന് വേണ്ടി വരുന്ന കാലതാമസം കൊണ്ട് പലപ്പോഴും മോഹൻലാൽ അവസരങ്ങൾ വരുമ്പോൾ നിഷേധിക്കുകയാണ് പതിവ്.
എന്നാൽ നിലവിൽ വീണ്ടും മോഹൻലാൽ ബോളിവുഡ് എൻട്രി നടത്തുന്നു എന്നാണ് റിപ്പോർട്ട്. മലയാളത്തിൽ നിന്നും ഉള്ള സംവിധായകൻ ആണ് ഈ ചിത്രം ഒരുക്കുന്നത്. ഒടിയൻ എന്ന മോഹൻലാൽ ചിത്രം ഒരിക്കിയ നിരവധി പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശ്രീകുമാർ മേനോൻ ചിത്രത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.
മിഷൻ കൊങ്കൺ എന്ന ടി ഡി രാമകൃഷ്ണൻ തിരക്കഥ എഴുതിയ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ചിത്രം മലയാളത്തിൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ ഹിന്ദിയിൽ ആണ് എത്തുന്നത്.
ഇതിൽ ഖലാസി എന്ന വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മാപ്പിള ഖലാസി എന്ന കേന്ദ്ര കഥാപാത്രം ആയി ആണ് മോഹൻലാൽ എത്തുന്നത്. പണ്ടുകാലത്തിൽ കപ്പൽ ശാലകളും തുറമുഖങ്ങളും പണിയെടുക്കുന്ന കരുത്തരായ മനുഷ്യരെയാണ് ഖലാസികൾ എന്ന് വിളിക്കുന്നത്.
തന്നെ കുറിച്ച് മോശമായി എഴുതുന്നവർക്ക് മറുപടിയുമായി മോഹൻലാൽ..!!
രൺദീപ് ഹൂഡയാണ് മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയിൽ അഭിനയിക്കുന്ന മോഹൻലാൽ ഈ ചിത്രത്തിന് ശേഷം ട്വൽത് മാൻ എന്ന ജീത്തു ജോസഫ് ചിത്രം ചെയ്യും. ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കുന്ന ഈ സിനിമക്ക് ശേഷം സെപ്റ്റംബർ രണ്ടാം വാരം മോഹൻലാൽ മാപ്പിള ഖലാസിയിൽ ജോയിൻ ചെയ്യുക.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…