ബ്രോ ഡാഡി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ മോഹൻലാൽ കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഇപ്പോൾ പുത്തൻ ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ്. ദൃശ്യം 2 നു ശേഷം മോഹൻലാൽ ജീത്തു ജോസഫ് ആന്റണി പെരുമ്പാവൂർ ടീം ഒന്നിക്കുന്ന സിനിമയാണ് ട്വൽത് മാൻ.
ഇടുക്കിയിൽ ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിലും മോഹൻലാൽ ബോക്സിങ് പരിശീലനം നടത്തുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇടുക്കി കുളമാവിൽ ആണ് ട്വൽത് മാൻ ഷൂട്ടിംഗ് പരിഗണിക്കുന്നത്.
മരക്കാർ അറബിക്കടലിന്റ സിംഹം എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്നത് ഒരു സ്പോർട്സ് ചിത്രം ആണ്. ഇതിനു വേണ്ടി ആണ് മോഹൻലാൽ ബോക്സിങ് പരിശീലനം തുടങ്ങിയിട്ട് കുറച്ചുനാളുകൾ ആയി.
പ്രിയദർശൻ മോഹൻലാലിനെ വെച്ച് ചെയ്യുന്ന സിനിമയെ കുറിച്ച് നേരത്തെ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
‘മോഹൻലാലും ഞാനും പല ജോണറുകളിലുള്ള സിനിമ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു സ്പോർട്സ് ഡ്രാമ പോലൊന്ന് ഇതുവരെ ചെയ്തിട്ടില്ല. മാർട്ടിൻ സ്‌കോർസെസെയുടെ റേജിംഗ് ബുൾ എന്നെ എല്ലാ കാലത്തും ഭ്രമിപ്പിച്ചിട്ടുള്ള സിനിമയാണ്. ഈ സിനിമയെ വേണമെങ്കിൽ ഞങ്ങളുടെ റേജിംഗ് ബുൾ എന്ന് വിളിക്കാം.’
2021 ഓഗസ്റ്റിൽ മോഹൻലാലിന് ഒപ്പമുള്ള സ്പോർട്സ് ചിത്രം തുടങ്ങാനായിരുന്നു പ്രിയദർശന്റെ ആലോചന. കൊവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളോളം ഷൂട്ടിംഗ് നിശ്ചലമായത് ഈ സിനിമയുടെ ഷെഡ്യൂളിനെയും ബാധിച്ചിട്ടുണ്ട്.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി പൂർത്തിയാക്കിയാണ് ജീത്തു ജോസഫിന്റെ 12ത്ത് മാനിൽ മോഹൻലാൽ ജോയിൻ ചെയ്തത്. ഇതുകൂടാതെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ഈ വർഷം അഭിനയിക്കും. അതിന് ശേഷം ആയിരിക്കും ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കടക്കുക
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…