മലയാള സിനിമയിലെ എക്കാലത്തെയും വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രം റിലീസ് ചെയ്യാൻ ഉള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ. ദേശിയ അവാർഡ് വരെ നേടിയ മോഹൻലാൽ – പ്രിയദർശൻ ടീം ഒന്നിച്ച മരക്കാറിന് ശേഷം ചെയ്യുന്ന ചിത്രം പ്രിയദർശൻ മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുകയാണ്.
അതെ സമയം മരക്കാർ അറബിക്കാടിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പ്രിയദർശൻ. സുഭാഷ് ത്ഡ എന്ന ബോളിവുഡ് ജണലിസ്റ്റിന് നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ സിനിമയെ കുറിച്ച് പ്രിയദർശൻ മനസ്സ് തുറന്നത്.
ബാക്കി എല്ലാ തരത്തിലുള്ള സിനിമകളും തങ്ങൾ ഒന്നിച്ചു ചെയ്തു കഴിഞ്ഞു. ഒരു സ്പോർട്സ് മൂവി കൂടി ചെയ്യണം. മോഹൻലാൽ ഈ ചിത്രത്തിൽ ബോക്സർ ആയി ആണ് എത്തുന്നത്. കഥാപാത്രത്തിന്റെ ഉയരങ്ങൾക്ക് ഉള്ള കുതിപ്പും തുടർന്ന് വീഴ്ചയുമാണ് സിനിമയിൽ കാണിക്കുന്നത്.
ഹോളിവുഡ് ക്ലാസിക് സിനിമയായ റേഞ്ചിങ് ബുൾ എന്ന ചിത്രം ഒരു അത്ഭുതമാണ്. അത്തരത്തിൽ ഒരു സിനിമ ആണ് ഞാനും മോഹൻലാലും ചേർന്ന് ഒരുക്കാൻ പോകുന്നത്. മോഹൻലാൽ ഈ സിനിമക്ക് വേണ്ടി ബോക്സിങ് പരിശീലനം തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം സ്വദേശി പ്രേം നാഥ് ആണ് മോഹൻലാലിന് പരിശീലനം നൽകുന്നത്.
മോഹൻലാൽ ഈ ചിത്രത്തിന് വേണ്ടി 15 കിലോയോളം ഭാരം കുറക്കുകയും പിന്നീട് ശരീര ഭാരം കൂട്ടിയും അഭിനയിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ സിനിമ നിർമ്മിക്കുന്നത്. മോഹൻലാൽ കോളേജ് കാലത്തിൽ ഗുസ്തി ചാമ്പ്യൻ കൂടിയാണ്. അതുപോലെ തന്നെ ആക്ഷൻ സിനിമകൾ ചെയ്യാൻ എന്നും ഇഷ്ടമുള്ള ആൾ കൂടിയാണ് മോഹൻലാൽ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…