വീണ്ടും മോഹൻലാൽ നായകനായി ഒരു കുടുംബ ചിത്രം എത്തുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതരായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.
തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന് മുപ്പത് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വീണ്ടും തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രം, ശക്തമായ കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തൃശൂർ ഭാഷ, ആചാരങ്ങൾ, സംസ്കാരം എന്നിവക്ക് വലിയ പ്രാധാന്യം നൽകുന്ന ചിത്രമാണ്.
മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണി എന്ന കോമഡിയും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളും കോർത്തിണക്കിയ കഥാപാത്രം ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. വമ്പൻ താര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ഹണി റോസ് ആണ്. രാധിക ശരത് കുമാർ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. സിദ്ദിഖ്, സലിം കുമാർ, അജു വർഗീസ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി, വിനു മോഹൻ, സിജോയ് വർഗീസ്, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, സാജു കൊടിയൻ, അരിസ്റ്റോ സുരേഷ്, കെ പി എ സി ലളിത, സുനിൽ സുഖദ, സ്വാസിക വിജയ്, യമുന എന്നിവർ ആണ് മറ്റുപ്രധാന താരങ്ങൾ.
സന്തോഷ് വർമ്മ, മനു, മഞ്ജിത്ത് എന്നിവർ എഴുതിയ വരികൾക്ക് ഈണം നൽകുന്നത് തീവണ്ടി എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയ കൈലാസ് മേനോൻ ആണ്.
ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, കൊച്ചി, തൃശ്ശൂർ, ചൈന എന്നിവടങ്ങളിൽ ചിത്രീകരണം നടക്കുന്ന ഇട്ടാമണി ഓണം റിലീസ് ആയി മാക്‌സ് ലാബ് റിലീസ് ത്രൂ ആശിർവാദ് സിനിമാസ് ആണ് പ്രദർശനത്തിന് എത്തിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…