Categories: Cinema

മിസ്റ്ററി ത്രില്ലറുമായി മോഹൻലാൽ – ജീത്തു ജോസഫ് ടീം; ബ്രോഡാഡിക്ക് മുന്നേ ഷൂട്ട് ചെയ്യും; വിശദീകരണം നൽകി ജീത്തു ജോസഫ്..!!

മലയാളികൾക്ക് എന്നും ആഘോഷിക്കുന്ന ചിത്രം നൽകുന്ന കോമ്പിനേഷൻ ആണ് മോഹൻലാൽ ജീത്തു ജോസഫ്. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ രണ്ടും വമ്പൻ വിജയങ്ങൾ ആയിരുന്നു. ദൃശ്യവും ദൃശ്യം 2 നും ശേഷം മോഹൻലാൽ ജീത്തു ജോസഫ് ആശിർവാസ് സിനിമാസ് ടീം വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി നേരത്തെ ജീത്തു ജോസഫ് റാം എന്നൊരു ചിത്രം ചിത്രീകരണം നടത്തി എങ്കിൽ കൂടിയും കൊറോണ വന്നതോടെ പൂർത്തി ആക്കാൻ കഴിഞ്ഞില്ല.

ഇന്ത്യക്ക് പുറത്ത് അടക്കം ഷൂട്ടിംഗ് ഉള്ള ചിത്രമാണ് റാം. തൃഷയാണ് മോഹൻലാലിൻറെ നായികയായി എത്തുന്നത്. എന്നാൽ ഈ ചിത്രം വൈകുന്നതോടെ മോഹൻലാൽ ജീത്തു ജോസഫ് ആന്റണി പെരുമ്പാവൂർ ടീം വീണ്ടും ഒന്നിക്കുന്നു എന്നുള്ള വാർത്ത ആണ് എത്തുന്നത്. കോവിഡ് വിലക്കുകൾ കഴിഞ്ഞാൽ ആദ്യം ഷൂട്ടിംഗ് ചെയ്യുന്ന ചിത്രം ഈ മിസ്റ്ററി ത്രില്ലെർ ആയിരിക്കും എന്ന് ജീത്തു ജോസഫ് പറയുന്നു.

അതിന് ശേഷം ആയിരിക്കും മോഹൻലാൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ ജോയിൻ ചെയ്യുക. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സിനിമയുടെ ചിത്രീകരണം. ഒരു മിസ്റ്ററി ത്രില്ലർ ചിത്രമാണ് ഒരുക്കുന്നത്. സിനിമ ഒടിടിയ്ക്ക് വേണ്ടിയാണോ എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ ഒന്നുമായിട്ടില്ല. എനിക്കതിനെക്കുറിച്ച് അറിവുമില്ല. ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നതെന്നും ജീത്തു ജോസഫ് ദ ക്യുന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ നടത്തിയത്.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസും ഇന്ത്യക്ക് അകത്തും പുറത്തുമായി ഷൂട്ടിങ് ബാക്കി ഉണ്ട്. ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റാമിന്റെ ചിത്രീകരണം കോവിഡ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സിനിമയുടെ ലണ്ടൻ ഷെഡ്യൂൾ പൂർത്തിയായിട്ടില്ല.

സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിക്ക് ശേഷമായിരിക്കും മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago