Categories: Cinema

മോഹൻലാൽ ചിത്രം 12th മാൻ-ൽ 7 നായികമാർ; കാസ്റ്റ് ആൻഡ് ക്രൂ ഇങ്ങനെ..!!

വീണ്ടും ഒരു മോഹൻലാൽ ചിത്രം കൂടി പ്രഖ്യാപനം നടന്നിരിക്കുകയാണ്. മോഹൻലാൽ ആരാധകർക്ക് ഇത്രെമേൽ ആവേശം നൽകുന്ന വാർത്ത മറ്റെന്തുണ്ട്. വമ്പൻ ചിത്രങ്ങൾ ആണ് മോഹൻലാൽ നായകനായി ഇനി എത്താൻ ഉള്ളത്. മരക്കാർ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 12 നു റിലീസ് ചെയ്യുകയാണ്.

ബറോസും റാമും പാതി ഷൂട്ടിംഗ് കഴിഞ്ഞു നിൽക്കുന്നു. പൃഥ്വിരാജ് വീണ്ടും സംവിധാനം ചെയ്യുന്ന ബ്രോഡാഡി വരുന്നു. എന്നാൽ ഇതൊക്കെ ആണെങ്കിൽ കൂടിയും മോഹൻലാൽ നായകനായി എത്തി ആദ്യം ഷൂട്ട് ചെയ്യുന്നത് ജീത്തു ജോസഫ് ചിത്രം ആയിരിക്കും.

ദൃശ്യം , ദൃശ്യം 2 എന്നി ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന മിസ്റ്ററി ത്രില്ലെർ ആണ് 12 ത് മാൻ. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കി ഒറ്റ ഷെഡ്യൂളിൽ ഒരു വീട്ടിൽ നടക്കുന്ന കഥ ആയി ഈ ചിത്രം നടക്കുന്നത്. എന്നാൽ വമ്പൻ താരനിരയിലാണ് സിനിമ എത്തുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ഷൈൻ ടോം ചാക്കോ , സൈജു കുറിപ്പ് എന്നിവരും നായികമാരായി അദിതി രവി , ലിയോണ ലിഷോയി , അനുശ്രീ , വീണ നന്ദകുമാർ , ശിവദാ , പ്രിയങ്ക നായർ , ദൃശ്യത്തിൽ വക്കീൽ ആയി എത്തിയ ശാന്തി പ്രിയ എന്നിവരും ഉണ്ട്.

സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനിൽ ജോൺസൻ ആണ് സംഗീതം. വി എസ് വിനായക് ആണ് എഡിറ്റിംഗ്. കോസ്റ്റും ചെയ്യുന്നത് ജീത്തു ജോസെഫിന്റെ ഭാര്യ ലിന്റ ജീത്തുവാണ്.

കൂടാതെ ജീത്തു മോഹൻലാൽ കോമ്പിനേഷനിൽ എത്തുന്ന മറ്റൊരു ചിത്രം ആണ് റാം. മരക്കാർ ചിത്രത്തിന് ശേഷം റീലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം ബി ഉണ്ണി കൃഷ്ണൻ ഒരുക്കുന്ന ആറാട്ട് ആയിരിക്കും.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago