കായംകുളം കൊച്ചുണ്ണിയുടെ 100 ദിന ആഘോഷത്തിൽ വമ്പൻ പ്രഖ്യാപനവുമായി ജീത്തു ജോസഫ്. ദൃശ്യം പോലെ മലയാള സിനിമയെ 50 കോടി സ്വപ്നം കാണാൻ പഠിപ്പിച്ച ചിത്രത്തിന് ശേഷം മോഹൻലാൽ ജീത്തു ജോസഫ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നു.
ജീത്തു ജോസഫ് മാത്രമല്ല കൂടെ മലയാള സിനിമയിലെ തീപ്പൊരി സിനിമകളുടെ തിരക്കഥാകൃത്താണ് രഞ്ജി പണിക്കർ തന്നെയാണ് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഡോക്ടർ പശുപതിയിൽ തുടങ്ങി ലേലവും പത്രവും കിങ്ങും കമ്മീഷണറും പ്രജയും ഒക്കെ നമുക്ക് തന്നെ രഞ്ജി പണിക്കർ വീണ്ടും ഒരു ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കാൻ ഒരുങ്ങുകയാണ്.
അതിനൊപ്പം ദൃശ്യവും ആദിയും മെമ്മറീസും ഒക്കെ നമുക്ക് സമ്മാനിച്ച ജീത്തു ജോസഫ് കൂടി ഒന്നിക്കുമ്പോൾ തീപാറും എന്നുള്ള കാര്യം ഉറപ്പ്.
ഫെഫ്കയും റൈറ്റേഴ്‌സ് യൂണിയനും ചേർന്നൊരുക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഫെഫ്കയിലെ മെംബേഴ്സിന് വേണ്ടിയുള്ള ധന സമാഹാരണത്തിന്റെ ഭാഗമായി ആണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
കുറെ കാലങ്ങളായ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന രഞ്ജി പണിക്കർ വീണ്ടും തിരക്കഥ എഴുതുമ്പോൾ, ട്വന്റി ട്വന്റി ചിത്രം പോലെ ഒരു ചിത്രമായിരിക്കും ഫെഫ്‌ക ഒരുക്കുന്നത് എന്നാണ് അറിയുന്നത്.
ജീത്തു ജോസഫ് കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി ഫെബ്രുവരി 22ന് തീയറ്ററുകളിൽ എത്തും. മോഹൻലാൽ ഇപ്പോൾ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ആണ്. കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷ വേളയിൽ ആണ് ജീത്തു ജോസഫ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…