പരിചയസമ്പന്നർക്ക് ഒപ്പം മാത്രം പ്രവർത്തിക്കുന്ന മോഹൻലാൽ , കൂടുതൽ ചിത്രങ്ങൾ ചെയ്തു വരുന്നത് ബി ഉണ്ണികൃഷ്ണൻ , ഷാജി കൈലാസ് , ജോഷി , ജീത്തു ജോസഫ് എന്നിവർക്ക് ഒപ്പം മാത്രമാണ്.
മലയാളത്തിൽ വമ്പൻ വിജയങ്ങൾ ഉണ്ടാക്കിയ ടിനു പാപ്പച്ചൻ , ആഷിക് അബു എന്നിവർക്ക് ഒപ്പം പ്രവർത്തിക്കുമെന്ന് വാർത്തകൾ വരുകയാണ് ഇപ്പോൾ.
യുവ സംവിധായകർക്ക് അവസരങ്ങൾ കൊടുക്കാൻ വിമുഖത കാണിക്കുന്ന മോഹൻലാൽ ഇപ്പോൾ ആഷിക് അബു , ടിനു പാപ്പച്ചൻ എന്നിവർക്ക് വേണ്ടി സിനിമ ചെയ്യാൻ പോകുകയാണ്.
ഇരുവർക്കും മോഹൻലാൽ ഡേറ്റ് നൽകി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ കൂടുതൽ യുവ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാൻ ആയിരിക്കും മോഹൻലാൽ ഇപ്പോൾ നടത്തിയ ചുവടു മാറ്റം എന്ന് അറിയുന്നു.
രണ്ടു ചിത്രങ്ങളും നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും. അതെ സമയം മോഹൻലാലിനെ നായകൻ ആക്കി പ്രിയദർശൻ സംവിധാനം ചെയ്യാൻ ഇരുന്ന ബോക്സിങ് ചിത്രം ഉടനെ ഉണ്ടാവില്ല എന്ന് അറിയുന്നത്.
മോഹൻലാലിൻറെ ഡേറ്റിനായി ഏറെ കാലങ്ങൾ ആയുള്ള ശ്രമത്തിൽ ആയിരുന്നു ആഷിഖ് അബു. അതുപോലെ തന്നെ ടിനു പാപ്പച്ചൻ നേരത്തെ തന്നെ മോഹൻലാലിനൊപ്പം ചിത്രം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്തു കൊണ്ട് ഇരിക്കുന്ന ബോറോസ് പൂർത്തിയായ ശേഷം ആദ്യം അഭിനയിക്കുക ആഷിക് അബു ചിത്രത്തിൽ ആയിരിയ്ക്കും.
ടോവിനോ തോമസ് നായകൻ ആയി എത്തുന്ന നാരദൻ ആണ് ആഷിക് അബു സംവിധാനം ചെയ്തു റിലീസ് ചെയ്യാൻ ഇല്ല ചിത്രം. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ , അജഗജാന്തിരം എന്നിവ ആണ് ടിനു പാപ്പച്ചൻ ഒരുക്കിയ ചിത്രങ്ങൾ.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…