ലോകത്ത് പാപങ്ങൾക്ക് തുടക്കം കുറിച്ചവൻ, ദൈവത്തിന്റെ ഏറ്റവും ശക്തനായ മാലാഖ; ആരാണ് ശരിക്കും ലൂസിഫർ..!!

169

ലൂസിഫർ എന്നുള്ള പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് മോഹൻലാൽ ചിത്രം ആയിരിക്കും. എന്നാൽ ആരാണ് ലൂസിഫർ എന്ന അറിയാമോ, ഹിന്ദുക്കൾക്ക് ഇടയിൽ മഹിരാവണൻ എന്നും ഇസ്ലാമിന്റെ ഇടയിൽ ഇബിലീസ് എന്നും ക്രിസ്ത്യൻസിന്റെ ഇടയിൽ ലൂസിഫർ എന്നും വിളിപ്പെരുള്ളവൻ.

സാത്താന്റെ മറ്റൊരു പേരാണ് ലൂസിഫർ എന്നൊക്കെ പറയപ്പെടുന്നുണ്ട് എങ്കിലും പ്രഭാത നക്ഷത്രം എന്നും വെളിച്ചം എന്നുമാണ് ലൂസിഫർ എന്ന വാക്കിന്റെ അർത്ഥം.

ബൈബിൾ ഉള്ള ലൂസിഫറിന്റെ അർത്ഥം, ദൈവത്തിന് മുന്നിൽ നിഷേധം നടത്തിയത് കൊണ്ട്, സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം മാലാഖയാണ് ലൂസിഫർ.

ലോകത്ത് പാപങ്ങൾ തുടക്കം കുറിച്ചവൻ ആണ് ലൂസിഫർ. മിഖായേൽ, ഗബ്രിയേൽ എന്നീ മാലാഖകളെക്കാൾ പ്രധാനിയാണ് ലൂസിഫർ.

സ്റ്റീഫൻ നെടുമ്പള്ളി എന്ന ലൂസിഫർ, താൻ സാത്താൻ തന്നെയാണെന്ന് ചിത്രത്തിൽ പറയുമ്പോഴും, ആരാണ് ലൂസിഫർ എന്നുള്ള മലോകരുടെ ചിന്തയിലൂടെ തുടങ്ങി അതേ ചിന്തയിലൂടെ തന്നെയാണ് ചിത്രം അവസാനിക്കുന്നതും. ദൈവത്തെ കൊന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാവൽ മാലാഖയുടെ അവസാന രൂപമായി ആണ് ലൂസിഫർ അവതരിക്കുന്നതും.

You might also like