നാര്‍ക്കോട്ടിക്സ് കച്ചവടത്തിന് അന്നും ഇന്നും എതിരാണ്, സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിൽ കൂടി മോഹൻലാൽ പറഞ്ഞ ഡയലോഗ് വീണ്ടും ആവർത്തിക്കുമ്പോൾ, ലൂസിഫർ എന്ന ചിത്രത്തിൽ കൂടി പറയുന്നത് ലഹരി മാഫിയയെ വളർത്തുന്ന രാഷ്ട്രീയ ശക്തിയുടെ കൈകടത്തൽ കൂടിയാണ്.
ഇന്നത്തെ കാലത്തെ യുവാക്കൾ നേരിടുന്ന ഏറ്റവും പ്രതിസന്ധികളിൽ ഒന്നായ ലഹരി, ആ വലിയ ദുർശക്തി എങ്ങനെയാണ് വേരുകൾ ഓരോ നാട്ടിലും പടരുന്നത് എന്നുകൂടിയാണ് ലൂസിഫറിൽ കൂടി കാണിക്കുന്നത്.
ആക്ഷനും ഉശിരൻ സംഭാഷണങ്ങൾകൊണ്ടും സമ്പന്നമാണ് ലൂസിഫർ. സിനിമയുടെ ക്ലൈമാക്സിൽ സ്റ്റീഫൻ നെടുമ്പളളി പറയുന്ന അന്നും ഇന്നും ഞാനാണ് രാജാവ്, ഒരേയൊരു രാജാവ് – എന്ന ഡയലോഗ് ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
മോഹൻലാലിനെ മാസ്സും ക്ലാസ്സുമായി അവതരിപ്പിക്കുമ്പോഴും അതിൽ കൂടി ഇന്നത്തെ തലമുറയ്ക്ക് ഒരു നല്ല മെസേജ്ജ് നൽകാൻ കൂടി സംവിധായകൻ എന്ന പൃഥ്വിരാജ് മറന്നില്ല എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ വിഷയം.
ആക്ഷൻ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും ഒരുപോലെ തിളങ്ങിയ മോഹൻലാൽ, രാഷ്ട്രീയ നേതാവായി വാഴാൻ എത്തുന്ന ടോവിനോ തോമസും തന്റെ രംഗം മികച്ചതാക്കി. പ്രിയദർശിനി എന്ന കഥാപാത്രം മഞ്ജു വാര്യരുടെ കൈകളിൽ ഭദ്രമായിരുന്നു. അവസാന ഒരു മണിക്കൂറിൽ ഉള്ള വൈകാരിക രംഗങ്ങൾ ഇത്രമേൽ മികച്ചതാക്കാൻ മറ്റൊരു നടിക്കും കഴിയുമോ എന്നുള്ളത് സംശയമാണ്.
ബൈജുവും കലാഭവൻ ഷാജോൺ എന്നിവർ അടക്കമുള്ള താരങ്ങൾ തങ്ങളുടെ ഭാഗങ്ങൾ അതി ഗംഭീരമാക്കി. ഇന്ദ്രജിത് സുകുമാരനും വിവേക് ഒബ്രോയ് അടക്കമുള്ളവരെ വേണ്ട രീതിയിൽ മികച്ച കഥാപാത്രങ്ങളാക്കാൻ കഴിഞ്ഞത് പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവ് തന്നെ എന്ന് പറയാം.
മുരളി ഗോപി എന്ന തിരക്കഥാകൃത്ത് ഇതുവരെ ചെയ്ത തിരക്കഥകളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്നത് ആയിരുന്നു ലൂസിഫറിലേത്. മാസ്സ് ഡൈലോഗുകൾ വേണ്ടപോലെ ഉൾപ്പെടുത്തി തന്നെയാണ് മുരളി ഗോപിയുടെ തിരക്കഥ. അനാവശ്യം എന്ന് തോന്നിക്കുന്ന ഒരു സീൻ പോലും ഇല്ലാത്ത പഴുതുകൾ അടച്ച് തന്നെയാണ് മുരളി ഗോപി തിരക്കഥ പൂർത്തി ആക്കിരിക്കുന്നത്. അതുപോലെ എടുത്ത് പറയേണ്ട മറ്റൊരു ഘടകം തന്നെയാണ് സുജിത് വാസുദേവ് ഒരുക്കിയ ഓരോ ഫ്രെയിമകളും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…