മലയാളത്തിൽ ഏറ്റവും ചിലവേറിയ ചിത്രങ്ങൾ ആണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം.. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ ആന്റണി പെരുമ്പാവൂർ കോമ്പിനേഷൻ ഒന്നിക്കുന്ന സിനിമ കൂടി ആണ് മരക്കാർ.
ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടി ആണ് മരക്കാർ. മോഹൻലാൽ , പ്രണവ് മോഹൻലാൽ , കീർത്തി സുരേഷ് , അർജുൻ , പ്രഭു , സുനിൽ ഷെട്ടി , മഞ്ജു വാര്യർ , കല്യാണി പ്രിയദർശൻ , തുടങ്ങി വലിയ താരനിരയിലാണ് സിനിമ എത്തുന്നത്.
2020 ൽ ആയിരുന്നു ചിത്രം റീലീസ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ കൊറോണ എത്തിയതോടെ റിലീസ് മാറ്റുക ആയിരുന്നു. മലയാളത്തിന് പുറമെ നാല് ഇന്ത്യൻ ഭാഷകളിൽ ആണ് മരക്കാർ എത്തുന്നത്. മലയാളം , തമിഴ് , തെലുങ്ക് , കന്നഡ , ഹിന്ദി ഭാഷകളിൽ 5000 അധികം സ്‌ക്രീനിൽ ആണ് മരക്കാർ എത്തുന്നത്.
തമിഴിൽ വലിയ റിലീസ് ആണ് ചിത്രത്തിന് ആയി പ്ലാൻ ചെയ്തിരിക്കുന്നത്. ഡിസംബർ 2 ആണ് സിനിമ എത്തുന്നത്. എന്നാൽ മലയാളത്തിൽ നിന്നും ആദ്യമായി ഒരു സിനിമ ചൈനയിൽ റിലീസ് ചെയ്യും എന്നുള്ള വിവരം ആണ് മോഹൻലാൽ പറയുന്നത്.
എന്നാൽ ചിത്രത്തിന്റെ ദൈർഘ്യത്തിൽ വ്യത്യാസം വരുത്തണം എന്ന് മോഹൻലാൽ പറയുന്നു. രണ്ട് മണിക്കൂറും അമ്പത് മിനിറ്റിനും അടുത്താണ് സിനിമ യഥാർത്ഥത്തിൽ ഉള്ളതെന്ന് മോഹൻലാൽ പറയുമ്പോൾ ചൈനയിൽ റിലീസ് ചെയ്യുമ്പോൾ ഇത് രണ്ട് മണിക്കൂർ ആയി കുറക്കണം എന്നും മോഹൻലാൽ പറയുന്നു.
മൊഴി മാറ്റിയല്ല സിനിമ അവിടെ റിലീസ് ചെയ്യുക.. മറിച്ച് സബ്ബ് ടൈറ്റിലിൽ ആയിരിക്കും സിനിമ എത്തുക എന്നും മോഹൻലാൽ പറയുന്നു. നാൽപ്പതോളം വിദേശ ചിത്രങ്ങൾ മാത്രം ആണ് ഒരു വർഷം ചൈനയിൽ റിലീസ് ചെയ്യുക.
അതിൽ ഒരെണ്ണം നമ്മുടെ മരക്കാർ ആയിരിക്കും എന്നും 60000 അധികം സ്‌ക്രീനിൽ ആയിരിക്കും റിലീസ് എന്നും മോഹൻലാൽ പറയുന്നു. ചൈന റിലീസ് സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ തൊണ്ണൂറ് ശതമാനം പൂർത്തിയായി. അതോടൊപ്പം അവിടെ നിർമ്മാണത്തിൽ പങ്കാളികൾ ആകാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് മോഹൻലാൽ പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…