മലയാളി സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകമാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. സംസ്ഥാന ദേശിയ അവാർഡുകൾ നേടിയ ചിത്രം കഴിഞ്ഞ വർഷം തന്നെ റിലീസിന് വേണ്ടി ഒരുങ്ങിയ സിനിമ ആണ്. എന്നാൽ കൊറോണ എന്ന മഹാമാരി എത്തിയതോടെ റിലീസ് മാറ്റുകയായിരുന്നു.
മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ , കീർത്തി സുരേഷ് , മഞ്ജു വേരിയർ , പ്രഭു , സുനിൽ ഷെട്ടി , അർജുൻ തുടങ്ങി വലിയ താരനിര ഉള്ള ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ഒരുക്കിയിരിക്കുന്നത് പ്രിയദർശന്റെ മകൻ സിദ്ധാർഥ് ആണ്. ഒരു വര്ഷം കൊണ്ട് ആയിരുന്നു വി എഫ് എക്‌സ് ജോലികൾ തീർത്തത്. മുപ്പത് ശതമാനം കടലിൽ കാണിക്കുന്ന ചിത്രത്തിന്റെ ഒരു രംഗം പോലും കടലിൽ ഷൂട്ട് ചെയ്തട്ടില്ല എന്നാണ് പ്രിയദർശൻ ഇപ്പോൾ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്.
ഹോളിവുഡ് ക്ലാസിക് ചിത്രം ടൈറ്റാനിക് ഷൂട്ട് ചെയ്ത സെയിം ടെക്‌നിക്കിൽ തന്നെയാണ് മരക്കാർ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നും ഫുൾ ഗ്രീൻ സ്ക്രീൻ ഇട്ടു രാമോജി റാവു ഫിലിം സിറ്റിയിലെ കപ്പലിന്റെ കൂറ്റൻ സെറ്റിലാണ് ഈ ചിത്രം ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് കപ്പലിലെ സീനുകൾ ഷൂട്ട് ചെയ്യാൻ ആയിരുന്നെന്നും ചിത്രത്തിലെ മുഴുവൻ കടലും വി എഫ് എക്സ് ആണെന്നും അദ്ദേഹം പറഞ്ഞു.
വിഷ്വൽ എഫക്ട്സ് എല്ലാം ഇന്ത്യയിൽ തന്നെയാണ് ചെയ്തത് എന്നും ഹോളിവുഡ് നിലവാരത്തിലുള്ള വി എഫ് എക്സ് ഇന്ത്യയിൽ ചെയ്യാൻ സാധിക്കും എന്നതിന് തെളിവ് കൂടിയാണ് മരക്കാർ എന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തോളമാണ് ഈ ചിത്രത്തിലെ വി എഫ് എക്സ് ചെയ്യാനെടുത്ത സമയമെന്നും ഒന്നര ഏക്കറോളം വരുന്ന ജലം നിറച്ച ഒരു ടാങ്കിൽ ആണ് കടൽ രംഗങ്ങൾ ഷൂട്ട് ചെയ്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. അതിൽ എട്ടടിയോളം വെള്ളവും തിരകൾ ഉണ്ടാക്കിയെടുക്കാൻ മെഷീനുകളും സ്ഥാപിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…