മരക്കാറിനെ ആമസോൺ വാങ്ങിയത് 90 കോടിക്ക്; ബാക്കി 2 ചിത്രങ്ങൾ ഹോട്ട് സ്റ്റാറിൽ..!!

6,235

മലയാളത്തിൽ ഒടിടി റിലീസുകളുടെ കാലമാണ്. ഫഹദ് ഫാസിൽ , പ്രിത്വിരാജ് , ജയസൂര്യ , ടോവിനോ തോമസ് , നിവിൻ പൊളി എന്നിവർ അടക്കം യുവതാരങ്ങൾ എല്ലാവരും ഇന്ന് ഓൺലൈൻ റിലീസുകളിലേക്ക് മാറിയപ്പോൾ മോഹൻലാൽ ചിത്രം ഒടിടിയിൽ ഉണ്ടാക്കിയ മൈലേജ് വളരെ വലുതായിരുന്നു.

ആമസോൺ പ്രൈമിന് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കി കൊടുത്ത സിനിമ ആയിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2. ചെറിയ ചിലവിൽ ഇറങ്ങിയ ചിത്രം 30 കോടിക്ക് മുകളിൽ ആണ് ഒടിടിയിൽ നിന്നും ലഭിച്ചത്.

എന്നാൽ ഇപ്പോൾ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ തെന്നിന്ത്യൻ സിനിമകൾക്ക് ലഭിക്കുന്ന റെക്കോർഡ് തുകക്ക് ആമസോൺ വാങ്ങി എന്നാണ് റിപ്പോർട്ട്.

ഇപ്പോൾ മൂന്നു മോഹൻലാൽ ചിത്രങ്ങൾ ആണ് ഒടിടിയിൽ എത്തുന്നത്. അതിൽ മരക്കാരിന് 90 കോടിക്കും 100 കോടിക്കും ഇടയിൽ ഉള്ള തുക ലഭിച്ചു എന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. യഥാർത്ഥ വില ആശിർവാദ് സിനിമാസ് വെളിപ്പെടുത്തിയിട്ടില്ല എങ്കിൽ കൂടിയും ഇതാണ് ബിസിനെസ്സ് നടന്നത് എങ്കിൽ രാജ്യത്തിൽ നടക്കുന്ന ഏറ്റവും ഓൺലൈൻ കച്ചവടത്തിൽ ഒന്നാണ്.

Bro daddy movie

മരക്കാരിന് ഏകദേശം 90 കോടിക്ക് അടുത്താണ് മുതൽ മുടക്ക്. അങ്ങനെ വന്നാൽ സാറ്റലൈറ്റ് അവകാശങ്ങളും ഓഡിയോ അവകാശവും അടക്കം ഉള്ള തുക ആശിർവാദ് സിനിമാസിന് ഗുണം ചെയ്യും. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മൂന്നു ചിത്രങ്ങൾ ആണ് ഒടിടി റീലീസ്സ് തീരുമാനം ആയത് എങ്കിൽ കൂടിയും മരക്കാർ മാത്രം ആയിരിക്കും ആമസോണിൽ എത്തുക.

ബാക്കി രണ്ട് ചിത്രങ്ങൾ അതായത് ബ്രോ ഡാഡിയും ട്വൽത് മാനും ഹോട് സ്റ്റാറിന് ആയിരിക്കും. തീയറ്ററിൽ ആയിരുന്നു എങ്കിൽ സാധാരണയുള്ള 4 ഷോകൾ കൂടാതെ 3 ഷോ കൂടി കളിക്കാൻ ആയിരുന്നു തീരുമാനം എന്നാൽ അത് ഇപ്പോൾ പ്രായോഗികമല്ല എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.

ഫഹദ് ഫാസിൽ നായകനായ മാലിക്ക് , സീ യു സോൺ , ഇരുൾ , ജോജി എന്നിവ ഒടിടി റിലീസ് ആയിരുന്നു. പൃഥ്വിരാജ് ചിത്രങ്ങളായ ഭ്രമം , കോൾഡ് കേശു , കുരുതി എന്നിവ ഒടിടിയിൽ എത്തിയപ്പോൾ ടോവിനോ തോമസ് നായകനായി എത്തിയ കിലോമീറ്റെർസ് ആൻഡ് കിലോമീറ്റെർസ് , മിന്നൽ മുരളി എന്നിവയാണ് ഓൺലൈനിൽ റിലീസ് ആയത്.

നിവിൻ പൊളി ചിത്രം കനകം മൂലം കാമിനിമൂലം എന്ന ചിത്രവും ഒടിടിയിൽ ആണ്. ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥനും അതുപോലെ മഞ്ജു വാര്യർ ബിജു മേനോൻ ചിത്രം ലളിതം സുന്ദരവും ഒടിടിയിൽ ആയിരിക്കും എന്നും റിപ്പോർട്ട് ഉണ്ട്.

You might also like