റീലീസ് ചെയ്താലും ഞങ്ങളുടെ തീയറ്ററിൽ റിലീസ് ചെയ്യില്ല എന്ന് പറഞ്ഞു വീരവാദം മുഴക്കിയവർക്ക് മുന്നിലേക്ക് ഇതാ ചരിത്രത്തിൽ ആദ്യമായി മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി മരക്കാർ അറബിക്കടലിന്റെ സിംഹം എത്തുകയാണ്.
വെല്ലുവിളിക്കുന്നവർ ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിനെയും മോഹൻലാൽ എന്ന മലയാള സിനിമയുടെ നെടുംതൂണിനെയും മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. റിലീസ് പ്രഖ്യാപനം ഡിസംബർ 2 എന്ന് പറഞ്ഞു ഒരു മാസം തികയും മുന്നേ ആണ് സിനിമ ആശിർവാദ് തീയേറ്ററിലേക്ക് എത്തിക്കുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു വര്ഷം നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിൽ ആണ് നാളെ തീയറ്ററുകളിലേക്ക് എത്തുന്നത്. നാളെ മുതൽ കേരളത്തിലെ 631 റിലീസ് സ്‌ക്രീനുകളിൽ 626 സ്‌ക്രീനിൽ ആണ് മരക്കാർ റിലീസ് ചെയ്യുന്നത്.
ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ റിസർവേഷൻ ടിക്കറ്റുകൾ വഴി 100 കോടി ക്ലബ്ബിൽ കയറി കഴിഞ്ഞു മരക്കാർ. അഞ്ച് ഭാഷകളിൽ 4100 സ്‌ക്രീനിൽ ആദ്യ ദിനം 16000 ഷോ ആണ് മരക്കാർ പ്രദർശനം നടത്തുന്നത്.
ഇതുവരെ മറ്റൊരു മലയാള സിനിമക്ക് സ്വപ്നം കാണാൻ കഴിയാത്ത നേട്ടം ആണ് ഇത്. മലയാളത്തിന് പുറത്തെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രം എത്തും. ഡിസംബർ 2 ആണ് ചിത്രം ലോക വ്യാപകമായി റീലീസ് ചെയ്യുന്നത്.
മോഹൻലാൽ , പ്രണവ് മോഹൻലാൽ , സുനിൽ ഷെട്ടി , അർജുൻ സർജ , കീർത്തി സുരേഷ് , മഞ്ജു വേരിയർ , കല്യാണി പ്രിയദർശൻ , നെടുമുടി വേണു , ബാബുരാജ് , മുകേഷ് , പ്രഭു തുടങ്ങി വലിയ താരനിരയിൽ തന്നെയാണ് മരക്കാർ എത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…