മലയാളത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടി ആണോ തീയറ്റർ ആണോ എന്നുള്ള തർക്കങ്ങൾ ഉണ്ടാവുകയും അവസാനം തീയറ്റർ റിലീസ് ആകുകയും ആയിരുന്നു.
മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ താരങ്ങൾ അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു. ആന്റണി പെരുമ്പാവൂർ ആയിരുന്നു ചിത്രത്തിന്റെ പ്രധാന നിർമാതാവ്.
എന്നാൽ 2020 റിലീസ് ചെയ്യേണ്ടി ഇരുന്ന ചിത്രം റിലീസ് ചെയ്തത് 2021 ആയിരുന്നു. എന്നാൽ ആ സമയത്തിൽ മോഹൻലാൽ ചെറിയ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി മാറി. ജീത്തു ജോസഫ് മോഹൻലാൽ ടീം ആദ്യമായി ഒന്നിച്ചപ്പോൾ ഉണ്ടായ ചരിത്ര വിജയം നേടിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായി.
എന്നാൽ ആ സിനിമ ആമസോൺ പ്രൈമിൽ ആണ് എത്തിയത്. തുടർന്ന് ഈ വര്ഷം മോഹൻലാൽ അഭിനയിച്ചു പൂർത്തിയാക്കിയ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ ഓൺലൈൻ റീലീസ് ആയിരിക്കും.
ലൂസിഫർ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡി എത്തുന്നത് ഒടിടി റിലീസ് ആയിട്ട് ആണ്. കൂടാതെ ജീത്തു ജോസഫ് മോഹൻലാൽ ചിത്രം ട്വൽത് മാൻ എത്തുന്നതും ഓൺലൈൻ റീലിസ് ആയിട്ട് ആണെന്ന് മോഹൻലാൽ തന്നെ പറഞ്ഞിരുന്നു.
കൂടാതെ ഷാജി കൈലാസ് മോഹൻലാൽ ടീം ഒന്നിക്കുന്ന എലോൺ എന്ന ചിത്രത്തിന്റെ റിലീസ് തീരുമാനം ആയില്ല എങ്കിൽ കൂടിയും ചിത്രം ഒടിടി റീലിസ് ചെയ്യാൻ ആണ് സാധ്യതകൾ. കാരണം 17 ദിവസങ്ങൾ കൊണ്ട് ചുരുങ്ങിയ ചിലവിൽ പൂർത്തി ആയ സിനിമയാണ് എലോൺ.
അതുകൊണ്ട് തന്ന ആ ചിത്രം ചെയ്തത് ഒറ്റിറ്റിക്ക് വേണ്ടി ആയിരിക്കും എന്നാണ് റിപ്പോർട്ട്. അതെ സമയം മോഹൻലാൽ വൈശാഖ് ഉദയകൃഷ്ണ ടീം പുലിമുരുഗൻ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന മോൺസ്റ്റർ ഓൺലൈൻ റിലീസ് ആയിരിക്കും എന്ന് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്ന ദീപക് ദേവ് ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
സാധാരണ ഉള്ള വൈശാഖ് ചിത്രം പോലെയുള്ള സിനിമ അല്ല എന്നും ഒറ്റിറ്റിക്ക് വേണ്ടിയുള്ള ചേരുവകൾ ആണ് ചിത്രത്തിൽ ഉള്ളത് എന്നും ദീപക് ദേവ് പറയുന്നു.അതെ സമയം മോഹൻലാൽ ആരാധകർക്ക് ഇനിയൊരു സിനിമ തീയറ്ററിൽ കണണം എങ്കിൽ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് തീയറ്ററുകളിൽ എത്തണം. ഫെബ്രുവരി 10 ആണ് ആറാട്ട് റിലീസ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…