monster movie
ഏറെ നാളുകളുടെ കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ നായകനായി എത്തുന്ന ഒരു ചിത്രം കൂടി തീയറ്ററുകളിലേക്ക് എത്തുകയാണ്. പുലിമുരുകൻ എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം മോഹൻലാൽ ഉദയകൃഷ്ണ വൈശാഖ് ടീം ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ.
ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പൊതുവെ മറ്റുതാരങ്ങളുടെ ചിത്രങ്ങളെ അപേക്ഷിച്ച് മോഹൻലാൽ ചിത്രം തീയറ്ററുകളിലേക്ക് എത്തുമ്പോൾ മോഹന്ലാലിനെതിരെയും ചിത്രത്തിന് എതിരെയും നിരവധി വ്യാജ പ്രചാരണങ്ങൾ നടക്കുന്നത് സർവ്വ സാധാരണമായ വിഷയമായി മാറിക്കഴിഞ്ഞു.
മോഹൻലാൽ ആരാധകൻ എന്ന് തോന്നിക്കുന്ന തരത്തിൽ ഉള്ള പ്രൊഫൈൽ ഐഡി കളിൽ നിന്നുമാണ് കൂടുതൽ ഇത്തരത്തിൽ പോസ്റ്റുകൾ എത്തുന്നത്. എന്നാൽ ഈ ഐഡികൾ തങ്ങളുടേതല്ല എന്നും തങ്ങൾക്ക് ആരെയും ഇത്തരത്തിൽ ഉള്ള ആളുകളെ പരിചയമോ ഒന്നുമില്ല എന്നും മോഹൻലാൽ ആരാധകർ തന്നെ പറയുമ്പോൾ കാലത്തിനൊത്ത് മാറാത്ത ജീർണ്ണിച്ച ഒരു വിഭാഗം ഇന്നും സോഷ്യൽ മീഡിയയിൽ ഉണ്ടെന്നു മനസിലാവുന്നത്.
മോഹൻലാൽ മോഹൻലാൽ ചിത്രം മോൺസ്റ്റർ ഒരു സോംബി ചിത്രമാണ് എന്ന തരത്തിൽ കമെന്റുകൾ ആയി ഒരാൾ ചിത്രത്തിന്റെ സംവിധായകൻ വൈശാഖിന്റെ പോസ്റ്റിൽ എത്തിയത്. എന്നാൽ ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ അധികം ഇല്ലാത്തത് കൊണ്ടുതന്നെ കൃത്യമായ മറുപടിയുമായി സംവിധായകൻ വൈശാഖ് തന്നെ രംഗത്ത് വന്നു.
സോംബി വരുന്നു.. സോംബി വരുന്നു.. കേരളത്തിൽ 21 മുതൽ സോബി വരുന്നു. സിങ് ലക്കി സിംഗ്, വെറും 8 കോടി ബഡ്ജറ്റിൽ സോംബി വരുന്നു എന്നായിരുന്നു കമന്റ്. എന്നാൽ എന്റെ പേജിൽ വന്നു സോംബി എന്നൊക്കെ എഴുതാൻ ഒരു നാണവും ഇല്ലേ സുഹൃത്തേ.. ഇത് സോംബി പടം ഒന്നുമല്ല എന്നും ഒരു സാധാരണ ചിത്രമാണ് എന്നും ഞാൻ ഇതിനു മുന്നേ പല തവണ പറഞ്ഞിട്ടുണ്ട്.
പിന്നെ നിങ്ങൾ എത്ര ഓവർ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാൻ ശ്രമിച്ചാലും ഇത് നല്ലതാണെങ്കിൽ പിന്നെയത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ അത് വിജയിക്കുക തന്നെ ചെയ്യും. വൈശാഖ് പറയുന്നു. ലക്ഷ്മി മാച്ചു ഹണി റോസ് സുദേവ് നായർ എന്നിവർ ആണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾ.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…