കഴിഞ്ഞ വര്ഷം ഷൂട്ടിങ് പൂർത്തിയായ ചിത്രം മൂന്നു മാസങ്ങൾക്ക് ശേഷം ആണ് തീയറ്ററുകളിലേക്ക് എത്തുന്നത്. കടുവ, കാപ്പ എന്നി ചിത്രങ്ങൾക്ക് മുന്നേ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു മോഹൻലാൽ നായകനായി എത്തുന്ന എലോൺ.
മോഹൻലാൽ മാത്രമുള്ള ചിത്രം പതിനെട്ട് ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിങ് പൂർത്തീകരിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം കഴിഞ്ഞ വര്ഷം ഒക്ടോബറിൽ ഷൂട്ടിങ് പൂർത്തി ആയതാണ്. എന്നാൽ ചിത്രം ഇപ്പോൾ ജനുവരി 26 ആണ് തീയറ്ററുകളിൽ എത്തുന്നത്.
ചിത്രം തീയറ്ററുകളിലേക്ക് എത്തുമ്പോൾ സാധാരണ മോഹൻലാൽ ചിത്രങ്ങൾക്കുള്ള ആവേശമോ ഹൈപ്പോ ഒന്നും തന്നെ ഇല്ലാതെയാണ് എത്തുന്നത്. ബുക്ക് മൈ ഷോയിൽ അടക്കം വലിയ ചലനം ഉണ്ടാക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞട്ടില്ല. തുടർച്ചയായ പരാജയങ്ങൾ തന്നെയാണ് ഇതിനുള്ള കാരണം.
ആറാട്ടും മോൺസ്റ്ററും അടക്കമുള്ള പരാജയത്തിന് ശേഷം മോഹൻലാൽ നായകനായി തീയറ്ററുകളിൽ എത്തുന്ന ചിത്രം എന്നുള്ള പ്രത്യേകതയും എലോണിനുണ്ട്. സാധാരണ ചിത്രത്തിന്റെ റിലീസിന് മുന്നേ ആരാധകർ ഫാൻസ് ഷോയും ആഘോഷങ്ങളും എല്ലാം ഉണ്ടെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ അടക്കം വലിയ ആരവങ്ങൾ ഇല്ലാതെയാണ് ഇത്തവണ ഒരു മോഹൻലാൽ സിനിമ എത്തുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചർ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് ആയ രാജേഷ് ജയരാമൻ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫോർ മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…