ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിക്ക് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്, എസ് ടാക്കീസിന്റെ ബാനറിൽ ജെൻസോ ജോസും വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനും ഷാ മാൻ ഇന്റർനാഷണൽ ബാനറിൽ ഷാജിയും മനു ന്യൂയോർക്കും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന മോഹൻലാൽ, ജൂലൈ ഒന്നിന് ജോയിൻ ചെയ്യും.
ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്, അനൂപ് മേനോനും ജൂൺ എന്ന ചിത്രത്തിൽ കൂടി നായകനായി എത്തുന്ന ഷാർജനോ ഖാലിദും ആണ്. ചിത്രത്തിൽ മൂന്ന് നായികമാർ ആണ് ഉള്ളത്.
തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുന്ന റജീന കസാൻഡ്രയാണ് ചിത്രത്തിൽ ഒരു നായിക. രണ്ടാമത്തെ നായികയായി എത്തുന്നത് പിച്ചൈ കാരൻ എന്ന ചിത്രത്തിൽ നായികയായി എത്തിയ സത്ന ടൈറ്റസ് ആണ്. മറ്റൊരു നായിക പുതുമുഖമാണ്. ജൂണ് 25ന് എറണാകുളത്ത് ആരംഭിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ജൂലൈ 1ന് ആണ് ജോയിൻ ചെയ്യുന്നത്. എറണാകുളത്ത് 30 ദിവസത്തെ ഷൂട്ടിങിന് ശേഷം, ചിത്രീകരണം ബാംഗളൂരുവിലേക്ക് മാറും, വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ, ചെമ്പൻ വിനോദ്, ജനാർദ്ദനൻ, സിദ്ദിക്ക്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.
റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഈണം നൽകുന്നത് ദീപക് ദേവ് ആണ്. നോബിൾ ജേക്കബ് ആണ് പ്രൊഡക്ഷൻ കൻട്രോളർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…